സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരളയുടെ കീഴില്‍ തിരുവനന്തപുരത്ത് മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂര്‍), മൂവാറ്റുപുഴ, കൊല്ലം (ടി.കെ.എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്) എന്നീ ഉപകേന്ദ്രങ്ങളിലും നവംബറില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം.

നവംബര്‍ 14 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയ്ക്ക് www.kscsa.org വഴി രജിസ്റ്റര്‍ ചെയ്യാം.

തിരുവനന്തപുരം: 0471 2313065, 8281098863 കൊല്ലം: 9446772334 മൂവാറ്റുപുഴ: 8281098873 പൊന്നാനി: 0494 2665489 പാലക്കാട്: 0491 2576100 കോഴിക്കോട്: 0495 2386400 കല്യാശ്ശേരി: 8281098875.

Content Highlights: Civil service Exam coaching