കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ്2 ട്രെയിനി തസ്തികയിലേയ്ക്കുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 12 ന് നടക്കും. എറണാകുളത്തെ വിവിധ സെന്ററുകളിലാണ് പരീക്ഷ നടത്തുക. 2020 ജനുവരി 08 ന് വിജ്ഞാപനം ചെയ്ത ഒഴിവുകളിലേയ്ക്കാണ് മത്സരപ്പരീക്ഷ നടത്തുന്നത്. അതനുസരിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ https://career.cial.aero/ എന്ന സൈറ്റില്‍ തങ്ങളുടെ സമ്മതപത്രം നല്‍കേണ്ടതാണ്. 

നവംബര്‍ 15 ന് മുമ്പ് സമ്മതപത്രം നല്‍കുന്നവര്‍ക്ക് മാത്രമേ ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Content Highlights: CIAL written exam on December 12