ന്യൂഡൽഹി: കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ) 2019 ടയർ-I പരീക്ഷാഫലം പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

2020 മാർച്ചിൽ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്ക് ടയർ-II പരീക്ഷയെഴുതാം. ഫെബ്രുവരി 14-നാണ് ടയർ-II പരീക്ഷ. 4,893 ഒഴിവുകളിലേക്കാണ് എസ്.എസ്.സി പരീക്ഷ നടത്തുന്നത്.

Content Highlights: CHSL Tier-I exam result published SSC