ന്യൂഡൽഹി: 2021-ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ ടയർ-1 പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് https://ssc.nic.in/ എന്ന വെബ്സൈറ്റ് വഴി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഏപ്രിൽ 12 മുതൽ 27 വരെയാണ് കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ അവയർനെസ് തുടങ്ങിയ നാല് മേഖലകളിൽ നിന്നുള്ള 25 ചോദ്യങ്ങൾ വീതം ആകെ 100 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. തെറ്റുത്തരത്തിന് അര മാർക്ക് കുറയും.

ടയർ-1-ൽ വിജയിക്കുന്ന ഉദ്യോഗാർഥികൾക്ക് ടയർ-2 പരീക്ഷയെഴുതാം. ഇത് വിവരണാത്മക രീതിയിലായിരിക്കും. അവസാനഘട്ടമായ ടയർ-3-ൽ സ്കിൽ ടെസ്റ്റാണുണ്ടാവുക. എല്ലാഘട്ടങ്ങളും വിജയിക്കുന്ന ഉദ്യോഗാർഥികൾക്ക് എൽ.ഡി ക്ലാർക്ക്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് നിയമനം ലഭിക്കും.

Content Highlights CHSL tier-1 admit card published by SSC