ന്യൂഡൽഹി: 2020-ലെ കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സിലക്ഷൻ കമ്മീഷൻ (എസ്.എസ്.സി). 4,726 ഒഴിവുകളിലേക്കാണ് ഇത്തവണ എസ്.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗർഥികൾക്ക് അപേക്ഷിക്കാം. ഡിസംബർ 15 വരെയാണ് അപേക്ഷിക്കാനവസരം.

എൽ.ഡി.ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലെ ഒഴിവുകളിലേക്കാണ് സി.എച്ച്.എസ്.എൽ പരീക്ഷ നടത്തുന്നത്. പ്ലസ്ടു പാസായവർക്കാണ് അപേക്ഷിക്കാനാകുക.

2019-ലെ സി.എച്ച്.എസ്.എൽ പരീക്ഷയ്ക്ക് 4,893 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2017, 18 വർഷങ്ങളിൽ യഥാക്രമം 5,874, 5,789 ഒഴിവുകളാണുണ്ടായിരുന്നത്.

Content Highlights: CHSL 2020 Exam, SSC Announces 4,726 Vacancies; Registration Open