ന്യൂഡൽഹി: 2019-ലെ സെപ്റ്റാം ടയർ-1 പരീക്ഷ മാറ്റിവെച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ). കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലെ തിരഞ്ഞെടുപ്പിനായുള്ള പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷാത്തീയതി drdo.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്കറിയാം.

'2019-20-ലെ എം.ടി.എസ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, കോവിഡ്-19 രോഗബാധ ഉയരുന്ന പശ്ചാത്തലത്തിൽ മുൻ നിശ്ചയപ്രകാരം പരീക്ഷ നടത്താൻ സാധിക്കില്ല. സാഹചര്യം മാറുന്ന മുറയ്ക്ക് പുതുക്കിയ പരീക്ഷാത്തീയതികൾ പ്രഖ്യാപിക്കും.''- ഡി.ആർ.ഡി.ഒ അറിയിച്ചു

ജനറൽ ഇന്റലിജൻസ്, റീസണിങ്, ജനറൽ അവയർനെസ് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാകും പരീക്ഷയിൽ ഉണ്ടാവുക. 1.30 മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. പരീക്ഷയിൽ 40 ശതമാനം മാർക്ക് നേടുന്ന ഉദ്യോഗാർഥികൾക്ക് തിരഞ്ഞെടുപ്പിന്റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കാം.

Content Highlights: CEPTAM 2019 exam postponed by DRDO