ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ (ബി.എസ്.എഫ്) ഹെഡ്‌കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. bsf.nic.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. 

ഫെബ്രുവരി രണ്ടിനാണ് ഹെഡ്‌കോണ്‍സ്റ്റബിള്‍ തസ്തികയിലെ തിരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട എഴുത്തു പരീക്ഷ നടത്തിയത്. 1,356 തസ്തികകളിലെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Content Highlights: BSF Head constable result published, Indian Army