ന്യൂഡൽഹി: ബി.എസ്.എഫിലെ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ചു. bsf.nic.in എന്ന വെബ്സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് ഫലം പരിശോധിക്കാം.

2019 ജനുവരി 31-നാണ് കോൺസറ്റബിൾ തസ്തികയിലേക്ക് ബി.എസ്.എഫ് വിജ്ഞാപനം ക്ഷണിച്ചത്. അതിന്റെ ഭാഗമായി നടത്തിയ പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സർട്ടിഫിക്കറ്റ് പരിശോധനയ്‍ക്കും വൈദ്യപരിശോധനയ്‍ക്കും ശേഷമാകും നിയമന ശുപാർശ പുറപ്പെടുവിക്കുക.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 12-ന് നടത്താനിരുന്ന കോൺസ്റ്റബിൾ (ജി.ഡി) പരീക്ഷ ബി.എസ്.എഫ് മാറ്റിവെച്ചിരിക്കുകയാണ്. പുതുക്കിയ തീയതി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കും.

Content Highlights: BSF Constable tradesman final result out