കോഴിക്കോട്: കരസേനയില്‍ ഒരുലക്ഷം പേര്‍ക്ക് അവസരം വരുന്നു. 2021-22 സാമ്പത്തിക വര്‍ഷം ഒരുലക്ഷം പേരെ പുതുതായി റിക്രൂട്ട് ചെയ്യാനാണ് സൈന്യം ഒരുങ്ങുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ പ്രദീപ് സി. നായര്‍ പറഞ്ഞു. മലയാളിയായ ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് സി. നായര്‍ സൈനിക റിക്രൂട്ട്‌മെന്റ് വിഭാഗം മേധാവിയായി ചുമതലയേറ്റ ശേഷം മാതൃഭൂമി തൊഴില്‍വാര്‍ത്തയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Pradeep C Nair
ലെഫ്റ്റനന്റ് ജനറല്‍ പ്രദീപ് സി.നായര്‍

കോവിഡ് കാരണം 2020-21 വര്‍ഷം കരസേനയില്‍ റിക്രൂട്ട്‌മെന്റുകള്‍ക്ക് പരിമിതമായ ദിവസങ്ങള്‍ മാത്രമാണ് ലഭിച്ചിരുന്നത്. മുപ്പതിനായിരത്തിനും നാല്‍പ്പത്തിഅയ്യായിരത്തിനുമിടയിലുള്ള നിയമനങ്ങളാണ് ഈ വര്‍ഷം നടന്നത്. അറുപതിനായിരത്തിനും എഴുപതിനായിരത്തിനുമിടയില്‍ നിയമനം നടക്കേണ്ടിടത്താണ് ഈ കുറവ്. ഈ ഒഴിവുകളെല്ലാം 2021-22 വര്‍ഷം നികത്തും. കേരളത്തിലുള്ളവര്‍ക്ക് തിരുവനന്തപുരത്തും കണ്ണൂരും മേഖലാറാലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇപ്പോള്‍ വിപണിയിലുള്ള മാതൃഭൂമി തൊഴില്‍ വാര്‍ത്തയില്‍ (ജനുവരി 16 ലക്കം) വായിക്കാം.

thozhil

Content Highlights: Around one lakh vacancies in Indian army, Indian armed forces, Thozhilvartha