വിവിധ കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ്

മാര്‍ച്ച് 1 -2020 വരെയുള്ള കണക്ക് പ്രകാരം 40,04,941 പോസ്റ്റുകളാണുള്ളത്. ഇവയില്‍  31,32,698 പോസ്റ്റുകളില്‍ മാത്രമാണ് ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍ച്ച് 1 - 2020 വരെയുള്ള കണക്ക് പ്രകാരം  8,72,243 പോസ്റ്റുകളില്‍ ഒഴിവുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി യുപിഎസ്സി വഴി 25267, എസ.്എസ്.എസ്സി വഴി 2,14,601, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി 2,04,945 ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വീസില്‍ തൊഴില്‍ നല്‍ക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Around 8.72 Lakh Vacant Posts In Central Government Departments