ന്യൂഡൽഹി: എയർഫോഴ്സ് കോമൺ അഡ്മിഷൻ ഓൺലൈൻ ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ച് ഇന്ത്യൻ എയർഫോഴ്സ്. afcat.cdac.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് ഫലംപരിശോധിക്കാവുന്നതാണ്. ഫെബ്രുവരി 20, 21, 22 തീയതികളിൽ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾ ശാരീരിക, വൈദ്യ പരിശോധനകൾക്ക് വിധേയരാകണം. ആ ഘട്ടവും പൂർത്തിയാക്കുന്നവർക്ക് ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ റാങ്കിൽ നിയമനം ലഭിക്കും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: Air Force AFCAT exam result published