മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സില്‍ 86 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗക്കാര്‍ക്കാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും.

ഗ്രാജ്വേറ്റ് അപ്രന്റിസ്: ഒഴിവ്-79 (ഒഴിവുള്ള വിഷയങ്ങള്‍, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍)

കെമിക്കല്‍-1, കംപ്യൂട്ടര്‍-2, സിവില്‍-3, ഇലക്ട്രിക്കല്‍-15, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികോം-5, മെക്കാനിക്കല്‍-43, പ്രൊഡക്ഷന്‍-5, ഷിപ്പ് ബില്‍ഡിങ് ടെക്നോളജി-5.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം.

ഡിപ്ലോമ അപ്രന്റിസ്: ഒഴിവ്-7 ഇലക്ട്രിക്കല്‍-2, മെക്കാനിക്കല്‍-5. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം.

വിവരങ്ങള്‍ക്ക്: www.mazagondock.in അപേക്ഷിക്കാന്‍: portal.mhrdnats.gov.in അവസാന തീയതി: ജനുവരി 25

Content Highlights; 86 apprentice vaccancy in mumbai mazagon dock builders