ന്യൂഡല്‍ഹി: രാജ്യത്തെ 42 കേന്ദ്ര സര്‍വകലാശാലകളിലായി 6,210 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞ്കിടക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ 196 എണ്ണവും മൂന്ന് സംസ്‌കൃത സര്‍വകലാശാലകളിലായുള്ള 21 ഒഴിവുകളും ഇതില്‍പ്പെടുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ അറിയിച്ചു. 

അധ്യാപക തസ്തികകള്‍ക്ക് പുറമേ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും കോളേജുകളിലുമായി 12,437-ല്‍പ്പരം അനധ്യാപക ഒഴിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തസ്തികകളിലെ നിയമനത്തിനായുള്ള നടപടികള്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍  6,688 അധ്യാപക ഒഴിവുകളും 12,323-ഓളം അനധ്യാപക ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

Content Highlights: 6000 teaching posts are vacant in Central universities says education minister