കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ വിവിധ വിഭാഗങ്ങളിലായി 46 അധ്യാപക ഒഴിവ്. മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാകും.

ഒഴിവുകള്‍ (ഡിപ്പാര്‍ട്ട്‌മെന്റ്, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍): അറബിക്-3, ബിസിനസ് സ്റ്റഡീസ്-3, കൊമേഴ്‌സ്-5, കംപ്യൂട്ടര്‍ സയന്‍സ്-3, ഇക്കണോമിക്സ്-3, ഇംഗ്ലീഷ്-5, ഹിന്ദി-3, ഹിസ്റ്ററി-5, മലയാളം-5, ഫിലോസഫി-3, സംസ്‌കൃതം-3, സോഷ്യോളജി-5.

യോഗ്യത: യു.ജി.സി.യുടെയും കേരള സര്‍ക്കാരിന്റെയും നിയമപ്രകാരം. ബിസിനസ് സ്റ്റഡീസ് വിഷയത്തിലേക്ക് മാനേജ്‌മെന്റ്/കൊമേഴ്‌സ് വിഷയവും പരിഗണിക്കും. ഫിലോസഫിയില്‍ ശ്രീനാരായണഗുരു സ്റ്റഡീസ് സ്‌പെഷ്യലൈസ് ചെയ്ത ബിരുദാനന്തരബിരുദം/ഡോക്ടറല്‍ ലെവല്‍ അഭിലഷണീയം. കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ് പി.ജി. പരിഗണിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.sreenarayanaguruou.edu.in കാണുക. അപേക്ഷയുടെ പകര്‍പ്പും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അനുബന്ധ രേഖകളുമായി Registrar, Sreenarayanaguru Open University, Kureepuzha, Kollam-691601 എന്ന വിലാസത്തിലേക്ക് അയക്കുക. ഓണ്‍ലൈനായി അപേക്ഷ അവസാന തീയതി: ഡിസംബര്‍ 30. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി ഏഴ്.

Content Highlights: 46 teaching vaccancies available in sreenarayana guru open university