പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള ബോര്‍ഡര്‍ റോഡ്‌സ് വിങ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ 354 ഒഴിവ്. ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്‌സിലേക്കാണ് അവസരം. പരസ്യനമ്പര്‍: 02/2021. പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.

ഒഴിവുള്ള തസ്തികകള്‍: മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ പെയിന്റര്‍ -33, മള്‍ട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ മെസ്സ് വെയിറ്റര്‍ -24, വെഹിക്കിള്‍ മെക്കാനിക് -293, ഡ്രൈവര്‍ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് (ഒ.ജി.) -16. വിശദവിവരങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതിയും www.bro.gov.in-ല്‍ പ്രസിദ്ധീകരിക്കും.

Content Highlights: 354 vaccancies in border roads