ല്‍.ഡി. ക്ലാര്‍ക്ക് അപേക്ഷകരില്‍ ഇത്തവണ നേരിയ കുറവ്. 14 ജില്ലകളിലായി 17,58,338 പേരാണ് അപേക്ഷിച്ചത്. കഴിഞ്ഞ തവണ 17,94,091 അപേക്ഷകളാണ് ലഭിച്ചത്. ഇത്തവണ 35,753 അപേക്ഷകര്‍ കുറഞ്ഞു. 20 ലക്ഷം അപേക്ഷകരുണ്ടാകുമെന്നായിരുന്നു പി.എസ്.സി.യുടെ കണക്കുകൂട്ടല്‍.

എല്‍.ഡി. ക്ലാര്‍ക്ക് നിയമനങ്ങളിലുണ്ടായ കുറവാണ് അപേക്ഷകര്‍ കുറയാനിടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വലിയൊരു വിഭാഗം ബിരുദധാരികള്‍ കെ.എ.എസ്. ലക്ഷ്യമിട്ട് പരിശീലനം നടത്തുന്നതും എല്‍.ഡി. ക്ലാര്‍ക്ക് വിജ്ഞാപനത്തെ ബാധിച്ചിട്ടുണ്ടെന്ന് കരുതുന്നു.

ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഇത്തവണയും തിരുവനന്തപുരത്താണ് (1.98 ലക്ഷം). കഴിഞ്ഞതവണ തിരുവനന്തപുരത്ത് രണ്ടേകാല്‍ ലക്ഷത്തിലധികം അപേക്ഷകരുണ്ടായിരുന്നു. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചത്.

എല്‍.ഡി.സി. അപേക്ഷകരില്‍ കഴിഞ്ഞ തവണയുണ്ടായ വര്‍ധന റെക്കോഡായിരുന്നു. അതിന് മുന്‍പത്തെ വിജ്ഞാപനത്തില്‍നിന്ന് 2.64 ലക്ഷം പേരുടെ വര്‍ധനയാണ് അന്നുണ്ടായത്. ഇത്തവണ മുന്‍പത്തെക്കാള്‍ എട്ട് ജില്ലകളില്‍ അപേക്ഷകര്‍ കുറഞ്ഞപ്പോള്‍ ആറ് ജില്ലകളില്‍ കൂടി. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് അപേക്ഷകര്‍ കുറഞ്ഞത്. 10 ജില്ലകളിലെ അപേക്ഷകര്‍ ഒരു ലക്ഷം കടന്നു. കഴിഞ്ഞ തവണ ഒമ്പത് ജില്ലകളിലാണ് ഒരു ലക്ഷത്തിന് മേല്‍ അപേക്ഷകരുണ്ടായിരുന്നത്. ഇത്തവണ ആലപ്പുഴയും ഒരു ലക്ഷം കടന്നു.

അപേക്ഷകരുടെ എണ്ണം ജില്ല തിരിച്ച്
(ബ്രാക്കറ്റിലുള്ളത് കഴിഞ്ഞ തവണത്തെ അപേക്ഷകരുടെ എണ്ണം)

 • തിരുവനന്തപുരം - 1,98,186 (2,29,101)
 • കൊല്ലം - 1,34,208 (1,13,488)
 • പത്തനംതിട്ട - 83,412 (80,393)
 • ആലപ്പുഴ - 1,01,114 (88,763)
 • കോട്ടയം - 1,18,944 (1,14,695)
 • ഇടുക്കി - 63,590 (74,912)
 • എറണാകുളം - 1,76,703 (1,99,996)
 • തൃശ്ശൂര്‍ - 1,59,503 (1,61,625)
 • പാലക്കാട് - 1,51,610 (1,48,934)
 • മലപ്പുറം - 1,66,265 (1,69,284)
 • കോഴിക്കോട് - 1,62,629 (1,66,069)
 • വയനാട് - 51,475 (58,113)
 • കണ്ണൂര്‍ - 1,27,209 (1,24,482)
 • കാസര്‍കോട് - 63,490 (64,236)

ആകെ 17,58,338 (17,94,091)

thozhil

Content Highlights: 17.58 lakh candidates applied for PSC's LD Clerk Exam