ലാശയങ്ങളുടെ ശാപമെന്നാണ് കുളവാഴയെ വിശേഷിപ്പിക്കാറ്. തോടുകളില്‍നിന്നും കായലുകളില്‍നിന്നും ഇത് വാരിമാറ്റാന്‍മാത്രം ചെലവഴിക്കുത് കോടികള്‍. നഷ്ടങ്ങള്‍ മാത്രമുണ്ടാക്കുന്ന, പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഈ ജലസസ്യം വരുമാനം ഉറപ്പാക്കുന്ന വസ്തുക്കളായി മാറ്റിയാലോ...വിറകാക്കി മാറ്റി അടുക്കളകളിലേക്ക് എത്തിച്ചാലോ...വേറിട്ട ചിന്തകളിലൂടെയും വഴികളിലൂടെയും പോകാന്‍ ആഗ്രഹിച്ച ആ മൂവര്‍സംഘത്തിന്റെ യാത്രകള്‍ അവിടെയാണ് തുടങ്ങിയത്. 

ecoloop
ഇക്കോലൂപ്പിന്റെ സാരഥികളായ ഗ്രീഷ്മ, ആര്‍ദ്ര, അഭിജിത്ത് എന്നിവര്‍

പരിസ്ഥിതിക്ക് ഹാനികരമാകുന്ന വസ്തുക്കളെ മൂല്യമേറുന്നവയാക്കി മാറ്റാനുള്ള ശ്രമങ്ങളുമായി അവരങ്ങനെ ഒരു സ്റ്റാര്‍ട്ടപ്പിന് രൂപം നല്‍കി; ഇക്കോലൂപ്പ് എന്നപേരില്‍. കുളവാഴ  പാത്രങ്ങളും കരകൗശലവസ്തുക്കളുമെല്ലാമായി രൂപം മാറി. തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ എന്‍ജിനിയറിങ് കോളേജ് അവര്‍ ആസ്ഥാനമാക്കി. കോളേജില്‍നിന്ന് എം.ടെക് ട്രാന്‍സ്‌ലേഷണല്‍ എന്‍ജിനിയറിങ് കഴിഞ്ഞ ഗ്രീഷ്മ, ആര്‍ദ്ര, അഭിജിത്ത് എന്നിവരാണ് ഇക്കോലൂപ്പിന്റെ സാരഥികള്‍. 

ecoloop
ബ്രിക്കറ്റ്

കുളവാഴയില്‍നിന്ന് ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള പാത്രങ്ങള്‍, കരകൗശല വസ്തുക്കള്‍ , ജൈവ ഇന്ധനം എന്നിവയാണ് ഇവര്‍ നിര്‍മ്മിച്ചത്. ആലപ്പുഴ എസ്.ഡി. കോളേജിലെ ഡോ. നാഗേന്ദ്രപ്രഭുവിന്റെ സഹായസഹകരണങ്ങളും സംരംഭത്തിനുണ്ടായി. വിറകിന് പകരം ഉപയോഗിക്കാവുന്ന ബ്രിക്കറ്റ് ശ്രദ്ധേയമായ ഉത്പങ്ങളിലൊന്നായി. സള്‍ഫര്‍ പോലെ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന വാതകങ്ങള്‍ പുറന്തള്ളുന്നില്ലെന്നത് ബ്രിക്കറ്റിന്റെ മേന്മയാണ്.  കുളവാഴ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റുതിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. സര്‍ക്കാരുമായി സഹകരിച്ച് കേരളത്തിലെ കായലുകളുടെ പുനരുദ്ധാരണമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ആദ്യപടിയായി തിരുവനന്തപുരത്തെ ആക്കുളം കായല്‍ കുളവാഴമുക്തമാക്കും.  

പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കി സ്മാര്‍ട്ട് കാത്തിരിപ്പുകേന്ദ്രങ്ങളും ഈ യുവസംരംഭകര്‍ ഒരുക്കുന്നു. വികസനം വാല്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലാണ് ഈ കാത്തിരിപ്പുകേന്ദ്രങ്ങളുടെ രൂപകല്്പന. പാഴ്‌വസ്തുക്കള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇവയുടെ നിര്‍മ്മിതി. പ്ലാസ്റ്റിക് ബോട്ടിലുകള്‍, പൊട്ടിയ ടൈല്‍ കഷണങ്ങള്‍ എന്നിവയും പ്രയോജനപ്പെടുത്തും. 

മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുതിന് സോളാര്‍ പാനലുകളും സ്ഥാപിക്കും.  ബാര്‍ട്ടന്‍ ഹില്‍ കോളേജിലെ സ്മാര്‍ട്ട് കാത്തിരിപ്പുകേന്ദ്രം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രവുമാണ്.  വിവിധ സംരംഭങ്ങള്‍ക്കായുള്ള സുസ്ഥിരതവിലയിരുത്തല്‍ പഠനവും പാരിസ്ഥിതികാഘാത പഠനവും സാമൂഹികാഘാത പഠനവുമെല്ലാം ഈ മൂവര്‍സംഘം നടത്തുുണ്ട്. ecoloop360.com എന്നതാണ് ഇവരുടെ വെബ്‌സൈറ്റ്. 

നവകേരളനിര്‍മ്മിതി പ്രകൃതിക്ക് അനുയോജ്യമായ രീതിയിലാകണമെന്ന ചിന്തയിലൂന്നിയാണ് ഈ സംരംഭകര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്‌.

 

Content Highlights: Ecoloop 360, the startup which producing sustainable products