ന്യൂഡല്‍ഹി: വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം പിന്നിലെന്ന് നീതി ആയോഗ്. സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങുന്നതിന് 214 ദിവസം കാത്തിരിക്കണം. ഐ.ഡി.എഫ്.സി. ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്ന് നീതി ആയോഗ് നടത്തിയ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇന്ത്യന്‍ ശരാശരിയേക്കാള്‍ 96 ദിവസം കൂടുതലാണിത്.

niti ayogകേരളത്തെക്കാള്‍ കൂടുതല്‍ ദിവസമെടുക്കുന്നത് അസം മാത്രമാണ്-248 ദിവസം. തമിഴ്‌നാടാണ് അനുമതി നല്‍കുന്നതിന് മുന്നില്‍. അവര്‍ക്ക് 63 ദിവസം മതി. തൊട്ടുപിന്നില്‍ ആന്ധ്രാപ്രദേശാണ്-67 ദിവസം. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതില്‍ പിന്നിലുള്ള പത്ത് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ 80 ശതമാനം പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനുള്ള ചെലവുകുറവുള്ള നാല് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. എന്നാല്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവര്‍ക്ക് പ്രിയപ്പെട്ട സംസ്ഥാനങ്ങളില്‍ കേരളമില്ല. ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളോടാണ് ഇവര്‍ക്ക് പ്രിയം.
 
  • സംരംഭം തുടങ്ങുന്നതിന് വേണ്ടിവരുന്ന സമയം

ദേശീയ ശരാശരി 118 ദിവസം (കുറവ്)

തമിഴ്‌നാട് 63 ദിവസം

ആന്ധ്രാപ്രദേശ് - 67 ദിവസം (കൂടുതല്‍)

കേരളം 214 ദിവസം

അസം 248 ദിവസം
 
  • കെട്ടിടനിര്‍മാണ പെര്‍മിറ്റ് ലഭിക്കുന്നതിന്

ദേശീയ ശരാശരി 112 ദിവസം (കുറവ്)

മധ്യപ്രദേശ് 41 ദിവസം

ബിഹാര്‍ 43 ദിവസം (കൂടുതല്‍)

കേരളം 117 ദിവസം

അസം 270 ദിവസം
 
  • കെട്ടിടനിര്‍മാണ അനുമതികളും എന്‍.ഒ.സി.യും ലഭിക്കുന്നതിന്

ദേശീയ ശരാശരി 75 ദിവസം (കുറവ്)

ഹിമാചല്‍പ്രദേശ് 8 ദിവസം (കൂടുതല്‍)

കേരളം 35 ദിവസം

ഉത്തരാഖണ്ഡ് 136 ദിവസം

കര്‍ണാടകം 140 ദിവസം
 
  • പരിസ്ഥിതി അനുമതി

ദേശീയ ശരാശരി 91 ദിവസം (കുറവ്)

ഛത്തീസ്ഗഢ് 25 ദിവസം (കൂടുതല്‍)

കേരളം 121 ദിവസം

ഉത്തര്‍പ്രദേശ് 121 ദിവസം