ശയങ്ങളുടെ ചിറകിലേറി സ്റ്റാര്‍ട്ടപ്പ ലോകത്തേക്ക് കുതിക്കാന്‍ ആഗ്രഹിക്കുന്നവരെ 'കണ്‍ഫ്യൂഷ'നാക്കുന്ന ചില വാക്കുകളുണ്ട്. ഇന്‍ക്യുബേറ്റര്‍, മെന്റര്‍, ആക്‌സിലറേറ്റര്‍ ഇതൊക്കെ അതില്‍ ചിലതാണ്. സ്വന്തമായൊരു സംരംഭം തുടങ്ങുന്നതിന് ഇതെല്ലാം പഠിച്ചിരിക്കണമെന്നില്ല. എന്നാല്‍ സ്വന്തം ആശയം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിന് ഇവയെക്കുറിച്ച് ധാരണയുണ്ടാകുന്നത് നല്ലതാണ്. 

മുന്നോട്ടുള്ള യാത്രയ്ക്കാവശ്യമായ ഫണ്ടും ഉത്പ്പന്നങ്ങള്‍ക്ക് വിപണിയും കണ്ടെത്താനാകാതെ വരുമ്പോള്‍ എല്ലാം വേണ്ടെന്ന് വച്ച് മടങ്ങുന്നവര്‍ക്ക് മുന്നിട്ടിറങ്ങുന്ന മേഖലയെക്കുറിച്ച് നല്ല ധാരണയുണ്ടാന്‍ ഇവയൊക്കെ അറിയുന്നത് ഗുണം ചെയ്യും. 

ഇന്‍ക്യുബേറ്റര്‍

സ്റ്റാര്‍ട്ടപ്പ് തുടങ്ങുകയെന്ന ലക്ഷ്യത്തോടെ അല്‍പ്പം അന്വേഷണങ്ങളൊക്കെ നടത്തുന്നവര്‍ സാധാരണ കേള്‍ക്കുന്ന വാക്കാണ് ഇന്‍ക്യൂബേറ്റര്‍. ഒരു സംരംഭകന് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങളെല്ലാം ലഭ്യമായ ഇടമെന്ന് പറയാം ഇന്‍ക്യുബേറ്ററുകളെ. സംസ്ഥാനത്തെ ആദ്യ ഇന്‍ക്യുബേറ്ററെന്ന് വിശേഷിപ്പിക്കാവുന്നത് ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിനെയാണ് (ടെക്‌നോപാര്‍ക്ക് ടി.ബി.ഐ.). 2002 ല്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ എന്ന പേരിലായിരുന്നു ഇതിന്റെ തുടക്കം. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് വികസനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പിന്നീട് ഇതിനെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനെന്ന വിശാലമായ ചട്ടക്കൂടിലേക്ക് കൊണ്ടുവന്നു. 

കളമശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ്, ടെക്‌നോപാര്‍ക്ക് ടി.ബി.ഐയില്‍ നിന്ന് ഉയര്‍ന്നുവന്നതാണ്. കളമശ്ശേരിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കേരള ടെക്‌നോളജി ഇന്നവേഷന്‍ സോണിനകത്താണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രവര്‍ത്തിച്ചിരുന്നത്.  ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജില്ല. അതിനകത്തുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പുകളെല്ലാം ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലാണ്. സ്റ്റാര്‍ട്ടപ്പ് വില്ലേജെന്നത് ഇപ്പോള്‍ വെര്‍ച്വല്‍ ഇന്‍ക്യുബേറ്ററായി മാറി. വെര്‍ച്വല്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളും മറ്റുമാണ് ഇതിന് കീഴില്‍ നടക്കുന്നത്.  

ആശയവുമായി കടന്നുവന്നാല്‍ മതി, ബാക്കിയെല്ലാം ഇവിടെ കിട്ടുമെന്നാണ് ഇന്‍ക്യുബേറ്ററുകളെ കുറിച്ച് പറയുന്നത്. വൈദ്യുതിയും ഇന്റര്‍നെറ്റുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകും. ലാപ്‌ടോപ്പുമായി വന്ന് ഇവിടെയിരുന്ന് ജോലി ചെയ്യാം. 'പ്ലഗ് ആന്‍ഡ് പ്ലേ വര്‍ക് സ്റ്റേഷന്‍' എന്നാണ് ഇവ അറിയപ്പെടുന്നത്.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത ഇന്‍ക്യുബേറ്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതായത് ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും ആദ്യം ചെയ്യേണ്ടത് അനുയോജ്യമായ ഒരു ഇന്‍ക്യുബേറ്റര്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ്. 

കേരളത്തില്‍ 40 ഇന്‍ക്യുബേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെയാണിത്. സ്റ്റാര്‍ട്ടപ്പ് മിഷന്റെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കാസര്‍കോട് കേന്ദ്രങ്ങളിലെല്ലാം ഇന്‍ക്യുബേറ്ററുണ്ട്. ഇവയെ സംബന്ധിച്ച വിവരങ്ങളെല്ലാം സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

ചില ഇന്‍ക്യൂബേറ്ററുകളിതാ

* കളമശ്ശേരി മേക്കര്‍ വില്ലേജ്
* ടെക്‌നോ ലോഡ്ജ് പിറവം
* ടെക്‌നോ ലോഡ്ജ് കണ്ണൂര്‍
* ടെക്‌നോലോഡ്ജ് തിരുവനന്തപുരം
*  ഇന്‍ഫോപാര്‍ക്ക്് നാസ്‌കോം സ്റ്റാര്‍ട്ടപ്പ് വെയര്‍ഹൗസ്
* കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല
* സ്റ്റാര്‍ട്ടപ്പ്‌സ് വാലി  കരുനാഗപ്പള്ളി അമല്‍ ജ്യോതി
* ബയോ നെസ്റ്റ് കൊച്ചി
* അമൃത ടി.ബി.ഐ.
* തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് ടി.ബി.ഐ.
* എന്‍.ഐ.ടി.ടി.ബി.ഐ.
*  ഐ.ഐ.എം.കെ.ലൈവ്
* കെയര്‍ കേരളം
* ഹാച്ച് സ്‌പെയ്‌സസ്
* സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി


ഇന്‍ക്യുബേറ്ററുകള്‍ പലവിധം

പ്രത്യേക മേഖലകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്ററുകള്‍ തുടങ്ങി ജനറല്‍ ഇന്‍ക്യുബേറ്ററുകള്‍ വരെ ലഭ്യമാണിന്ന്. കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഗ്രി ഇന്‍ക്യുബേറ്ററുകളുണ്ട്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടവയ്ക്ക് ഫിഷറീസ് ഇന്‍ക്യുബേറ്ററുകളും ബയോ ടെക്‌നോളജിയുമായി ബന്ധപ്പെട്ടവയ്ക്കായി ബയോ ടെക്  ഇന്‍ക്യുബേറ്ററുകളും പ്രവര്‍ത്തിക്കുന്നു. ഹാര്‍ഡ് വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്‍ക്യുബേറ്ററാണ് കളമശ്ശേരിയിലെ മേക്കര്‍ വില്ലേജ്. 

thozhil

Content Highlights: All About Startup Incubators