ഴയ നൂറ്റാണ്ടിലെ അതേ പ്രശ്‌നങ്ങളിലേക്ക് തന്നെയാണ് ഭാവി തൊഴില്‍ മേഖലയും പോകുന്നത്. 'ബിസിനസ് നേതൃത്വപാടവത്തെക്കുറിച്ചുള്ള പരാതി, മാനേജ്‌മെന്റ് നിയന്ത്രണങ്ങള്‍, ബോര്‍ഡുകളുടെയും ഓഹരിയുടമകളുടെയും അപര്യാപ്തമായ മേല്‍നോട്ടം, നവീനമായ ആശയ മാറ്റങ്ങളോടുള്ള വിമുഖത മുതലായ ആന്തരിക പ്രശ്‌നങ്ങളാണ് ഒരു വലിയ കമ്പനിയുടെ ഏറ്റവും ശക്തനായ ശത്രു' എന്ന് മുന്‍ ജനറല്‍ മോട്ടോഴ്‌സിന്റെ ചെയര്‍മാന്‍ ആല്‍ഫ്രഡ് ഇ. സ്ലോയന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വഷളാവാന്‍ അനുവദിക്കുകയാണെങ്കില്‍ അത് കമ്പനിയെ തന്നെ തകര്‍ക്കും.

അതിനുദാഹരണങ്ങളാണ് കൊഡാക്, നോക്കിയ, യാഹൂ മുതലായ കമ്പനികള്‍. ടെലികോം കമ്പനികള്‍ ടെക്സ്റ്റ് മെസ്സേജിംഗ് (SMS) ടെക്‌നോളജിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും നൂതനമായ സമീപനങ്ങളൊന്നുമില്ലാത്തത് കാരണം വാട്‌സപ്പിനോട് ശതകോടിക്കണക്കിനു ഡോളര്‍ നഷ്ടം അനുഭവിക്കേണ്ടി വന്നു. ഇന്ത്യന്‍ ഐ.ടി. സേവന കമ്പനികള്‍ വര്‍ഷങ്ങളോളം ഔട്ട്‌സോഴ്‌സിങ് സേവനങ്ങള്‍ക്കായി ബിസിനസ് മോഡലുകള്‍ നിര്‍മ്മിച്ചു. അവയില്‍ മിക്കവയും ഓട്ടോമേറ്റഡായി വരുന്ന ഈ കാലഘട്ടത്തില്‍ പ്രതിസന്ധി നേരിടുന്നു. 

ഒരു വലിയ കമ്പനിയുടെ ഏറ്റവും ശക്തനായ ശത്രു ഒരു ചെറിയ ബാഹ്യവൈരിയില്‍ നിന്ന് വരുമെന്ന് സ്ലോയാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഫോട്ടോഗ്രാഫിക് ഫിലിം നിര്‍മാണത്തിലെ അതികായനായ കോഡാക്കിനെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കാലഹരണപെടുത്തിയത് മൊബൈല്‍ ഫോണിലെ ക്യാമറ ഫീച്ചറിന്റെ വരവാണ്. കൊഡാക്കിനെ പോലെയുള്ള ഒരു വലിയ കോര്‍പ്പറേഷന്റെ മാര്‍ക്കറ്റിങ്, ഡിസ്ട്രിബ്യൂഷന്‍ ഗ്രിഡുകളെ ഇന്റര്‍നെറ്റിന് പുറന്തള്ളാന്‍ കഴിയുമെന്ന് സ്ലോയാനും ചിന്തിച്ചിരുന്നില്ല. നിങ്ങളുടെ ഉത്പന്നം പ്രായോഗികമായി ചെലവൊന്നുമില്ലാതെ ഇന്റര്‍നെറ്റ് മുഖേന മാര്‍ക്കറ്റ് ചെയ്യാന്‍ അവസരം ഉള്ളപ്പോള്‍ ആര്‍ക്കാണ് ഒരു ഷോപ്പ് അല്ലെങ്കില്‍ ഷോപ്പിന്റെ ശൃംഖല നിര്‍മ്മിക്കേണ്ടിവരുന്നത്.

ഇന്ന് ഉയര്‍ന്നുവരുന്ന ഒരു പ്രധാനപ്പെട്ട ചോദ്യം ഇതാണ്: മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ നൂതന സാങ്കേതിക മുന്നേറ്റത്താല്‍ അതിവേഗം മാറ്റങ്ങള്‍  സംഭവിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ മേഖലയില്‍ അതിജീവിക്കാന്‍ ഭാവിയില്‍ എന്തെല്ലാം വൈദഗ്ധ്യം ആവശ്യമാണ് 

WEF

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ തൊഴില്‍ പ്രാവീണ്യത്തിന് ആവശ്യമുള്ള മൂന്ന് കഴിവുകള്‍

1. വികസിതമായ സാങ്കേതിക മികവുകള്‍ 

റോബോട്ടിക്‌സിലും ത്രിഡി പ്രിന്റിങിലുമുള്ള പുരോഗതി നിര്‍മ്മാണ വ്യവസായത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ വൈദഗ്ദ്ധ്യം കുറഞ്ഞ തൊഴിലാളികളെ മാറ്റി പകരക്കാരെ നിയോഗിക്കുന്നതിനും കാരണമാകുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട് പ്രകാരം മെച്ചപ്പെട്ട ഇന്ദ്രിയങ്ങങ്ങളും, കാര്യക്ഷമതയും, ബുദ്ധിശക്തിയും ഉള്ള യന്ത്രമനുഷ്യര്‍, ശുചീകരണം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ നിര്‍മ്മാണ, സേവന മേഖലകളില്‍ മനുഷ്യരെക്കാള്‍ പ്രായോഗികമാണ്.

എന്നാല്‍ മറുവശം പറഞ്ഞാല്‍ ഈ പ്രശ്‌നങ്ങള്‍ വിദഗ്ധരായ ടെക്‌നീഷ്യന്മാരുടെ ആവശ്യം നിര്ണ്ണായകമാക്കുന്നതുകൊണ്ട് വാസ്തുവിദ്യയിലും എന്‍ജിനീയറിങ് മേഖലകളിലും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകും. യന്ത്രങ്ങള്‍ എല്ലാ ജോലികളും ഏറ്റെടുക്കുന്നതുമൂലം നമ്മുടെ പതിവ് പണികള്‍ എല്ലാം മന്ദീഭവിച്ച് ഇല്ലാതെയാകും. അതുകൊണ്ട് പുതിയ തൊഴിലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കണം. അത് അതിവേഗം മാറുന്ന കാതലായ വൈദഗ്ധ്യങ്ങളുടെ പട്ടികയിലേക്ക് അവരെ നയിക്കും. പുതിയനൈപുണ്യങ്ങള്‍ നേടുന്നത് ജോലിക്കാര്‍ക്ക് പ്രയോജനകരമാണ്.

തൊഴിലാളികള്‍ ഭാവിയിലേക്ക് തയാറാണെന്ന് ഉറപ്പാക്കാന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൗരന്മാരുടെ വൈദഗ്ധ്യം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. (ഉദാഹരണം: സിംഗപ്പൂരിലെ സ്‌കില്‍സ്ഫ്യൂച്ചര്‍) ഡാറ്റ അനലിറ്റിക്‌സ്, സാങ്കേതിക പ്രാപ്തമായ സേവനങ്ങള്‍, സൈബര്‍ സുരക്ഷ, വിപുലമായ നിര്‍മ്മാണം, കൂടാതെ മറ്റു പല മേഖലകളിലും ജീവനക്കാരെ എത്തിക്കുന്ന പ്രോഗ്രാമുകള്‍, മാല്‍വെയര്‍ വിശകലനം, സിസ്റ്റംസ് എന്‍ജിനീയറിങ്്, ത്രീഡി ഫാബ്രിക്കേഷന്‍ വിദ്യകള്‍ പോലെയുള്ള ശ്രേണികള്‍ നിറഞ്ഞ കോഴ്‌സുകള്‍ ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെ ചെയ്യാം.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാവിയിലെ തൊഴില്‍ സ്ഥലങ്ങള്‍ക്ക്  പുതിയ സാങ്കേതികവിദ്യകള്‍ക്കനുകൂലമായി പ്രായോഗികമായി ഉയര്‍ന്ന കഴിവുള്ള വിദഗ്ധരെ ആവശ്യമായി വരും. സര്‍വകലാശാലകളോടും പോളിടെക്‌നിക്കുകളോടുമൊപ്പം കഴിവുകള്‍ വികസിപ്പിക്കുന്നതിനും ആഴത്തിലുള്ള സാങ്കേതികസ്റ്റാര്‍ട്ടപ്പുകളിലേക്ക് അവരെ ബന്ധിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിച്ചുകൊണ്ട് ഗവണ്മെന്റിനും ഇതില്‍ പങ്കു വഹിക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ ബിഗ് ഡാറ്റയും എയറോസ്‌പേസ് ടെക്‌നോളജിയും വരെയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും പരിപാടികളും ഹോസ്റ്റ് ചെയ്തുകൊണ്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സ്റ്റാര്‍ട്ടപ്പ് സമൂഹത്തെ പിന്തുണയ്ക്കാന്‍ കഴിയും.

2. സര്‍ഗ്ഗാത്മകത

തൊഴിലാളികളെ കൈകാര്യം ചെയ്യുക, വികസിപ്പിക്കുക, തീരുമാനമെടുക്കുക, ആസൂത്രണം ചെയ്യുക എന്നീ ചുമതലകളോടൊപ്പം നിലവിലെ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് യാന്ത്രികമായി പ്രവര്‍ത്തിക്കാനുള്ള കഠിനമായ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിപരമാണെന്നാണ് മക്കിന്‍സി നടത്തിയ കണ്ടെത്തലുകള്‍ കാണിച്ചു തരുന്നത്. ഭാവിയിലെ തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കേണ്ട ഒരു കഴിവാണ് സര്‍ഗാത്മകത. കാരണം, റോബോട്ടുകള്‍ക്ക് എളുപ്പത്തില്‍ കൈവശമാക്കാന്‍ കഴിയാത്ത ഒന്നാണത്. 

'പുതിയ പ്രോട്ടോടൈപ്പ്, പ്രോസസ്സ് അല്ലെങ്കില്‍ മെഷീന്‍ എന്നിവയുടെ രൂപകല്‍പ്പന മനുഷ്യനെ കേന്ദ്രീകരിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ഗാത്മകത പ്രധാനമാണ്. സാങ്കേതികതയിലേക്കും പഴയതിലേക്കും പുതിയതിലേക്കും നയിക്കുന്ന കംപ്യൂട്ടേഷണല്‍ പ്രക്രിയ, ക്രിയാത്മകമായ ചിന്തകള്‍ ഇല്ലാതിരുന്നാല്‍ വെറും രേഖീയമായിതീരും.

' സാങ്കേതികതയും മറ്റുള്ളവരുമായുള്ള സഹകരണവും എങ്ങനെ അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നെന്ന് മനസിലാക്കുന്നതില്‍ തൊഴിലാളികള്‍ സജീവ പങ്ക് വഹിക്കണം. പരസ്പരം കണ്ടെത്താനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും തങ്ങളുടെ സ്വാധീനം ചെലുത്തുന്ന പ്രോജക്ടുകളും പ്രോട്ടോടൈപ്പുകളും പുറംലോകവുമായി പങ്കുവെക്കാനും ഒരു വിര്‍ച്വല്‍ മാര്‍ക്കറ്റ് നിര്‍മ്മിക്കാന്‍ നിരവധി സാങ്കേതിക വിദ്യാ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്.

3. സങ്കീര്‍ണ്ണപ്രശ്‌നപരിഹാരത്തിനുള്ള കഴിവുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ മുന്നേറ്റമുണ്ടാകുമ്പോള്‍ മനുഷ്യര്‍ യന്ത്രങ്ങളുമായി കൂടുതല്‍ പ്രവര്‍ത്തിക്കുകയാണ് എന്നതില്‍ തര്‍ക്കമില്ല. കൂടുതല്‍ കൃത്യതയോടെ വലിയ അളവിലുള്ള ഡാറ്റകള്‍ യന്ത്രങ്ങള്‍ക്ക് പ്രോസസ് ചെയ്യാന്‍ കഴിയുമെന്നത് ശരിയാണെങ്കിലും, കൃത്യമായി നിര്‍വചിക്കപ്പെട്ട ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ലക്ഷ്യം നിര്‍ണയിക്കാനും യാഥാസ്ഥികലോക സാഹചര്യങ്ങളില്‍ ഫലങ്ങളുടെ സ്വാധീനത്തെ വ്യാഖ്യാനിക്കാനും മനുഷ്യര്‍ ആവശ്യമാണ്.

വിമര്‍ശനാത്മകമായി ചിന്തിക്കാനുള്ള മനുഷ്യരുടെ ശേഷി ഒരു പ്രത്യേക നൈപുണ്യമായി നിലനില്‍ക്കുന്നു. 2020 ല്‍ പുരോഗമനം ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ആവശ്യമുള്ള 10 വൈദഗ്ധ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതായി സങ്കീര്‍ണ്ണ പ്രശ്‌നപരിഹാര ശേഷി ഉണ്ടെന്ന് ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'സങ്കീര്‍ണ്ണമായ യാഥാസ്ഥിക ലോകക്രമീകരണങ്ങളില്‍ വരുന്ന പുതിയതും തെറ്റായി നിര്‍വ്വചിക്കപ്പെട്ടതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വികസിപ്പിച്ചെടുത്ത ശേഷിയാണ് സങ്കീര്‍ണ്ണ പ്രശ്‌നപരിഹാര ശേഷി' എന്നാണ് WEF ന്റെ നിര്‍വചനം. ഇതുപോലെ സങ്കീര്‍ണമായ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു അടിത്തറയാകാന്‍ യുവാക്കള്‍ അവരുടെ വിശകലന കഴിവുകള്‍ ഉയര്‍ത്തിപ്പിടിക്കണം. ഒരു പ്രോഗ്രാമറെപോലെ പ്രശ്‌നങ്ങള്‍ എങ്ങനെ വിശകലനം ചെയ്യണമെന്നും പരിഹരിക്കണമെന്നും പഠിപ്പിച്ച് കുട്ടികള്‍ക്കിടയില്‍ വളര്‍ച്ചാ മനോഭാവം പരിപോഷിപ്പിക്കുക.

പ്രോഗ്രാമിങ്, അല്‍ഗോരിതം, ഡാറ്റ മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രോഗ്രാമിങ് ഉള്‍പ്പെടുത്തി കമ്പ്യൂട്ടിങ് എന്ന ഒരു പുതിയ വിഷയം സെക്കണ്ടറി സ്‌കൂളുകള്‍ നിര്‍ദ്ദേശിക്കുന്നു. സ്മാര്‍ട്ട് സിറ്റി സംരംഭങ്ങളുടെ ഭാഗമായി കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ പ്രോഗ്രാമിങ്ങിലേക്ക് കൊണ്ടുവരുക. ഭാവിയിലെ തൊഴിലാളികള്‍ സാങ്കേതികവിദ്യയുടെ സാധ്യതകളെ ആലിംഗനം ചെയ്യുകയും അവരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനായി നീങ്ങുകയും വേണം.

കോര്‍പ്പറേറ്റ് 360 എന്ന മാര്‍ക്കറ്റിങ് ഡാറ്റ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ മേധാവിയാണ് ലേഖകന്‍

Content Highlights: 21st century careers, artificial intelligence, machine learning, world economic forum, robotics, future of jobs reports