നിരുത്സാഹപ്പെടുത്താന്‍ ഒരുപാട് പേര്‍ ഉണ്ടാകും; തളരാതെ പഠിക്കുക

സിവില്‍ സര്‍വീസില്‍ 240-ാം റാങ്ക് നേടിയ സുനൈന: നാലാമത്തെ തവണയാണ് സിവില്‍ സര്‍വീസ് എഴുതിയത്. നമുക്ക് അത് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരു പാട് പേര്‍ നിരുത്സാഹപ്പെടുത്തും. കഠിനമായ പരിശ്രമവും ആഗ്രഹവുമുണ്ടെങ്കില്‍ നമുക്ക് എന്തായാലും സിവില്‍ സര്‍വീസ് കിട്ടും. പഠനത്തിന്റെ കാര്യത്തില്‍ പ്രത്യേക നിയമമൊന്നുമില്ല. നമുക്ക് എന്താണ് കംഫര്‍ട്ട് അത് മാത്രമേ ചെയ്യേണ്ടതുള്ളൂ. ഒരു പ്ലാന്‍ എന്നത് നമ്മള്‍ തന്നെ ഉണ്ടാക്കണം. പരീക്ഷയ്ക്കു മുമ്പ് സിലബസ് കവര്‍ ചെയ്യണം. 

പത്രം സ്ഥിരമായി വായിക്കണം. കറന്റ് അഫയേഴ്‌സ് അപ്‌ഡേറ്റായിരിക്കണം. മെയിന്‍സിന്റെ ഉത്തരങ്ങള്‍ എഴുതി തന്നെ പഠിക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്. മോക് ടെസ്റ്റ് എഴുതണം. എനിക്ക് പഠനത്തിന്  നല്ലൊരു ഗ്രൂപ്പിനെ കിട്ടിയിരുന്നു. അവരില്‍ നിന്ന് ഒരു പാട് ആശയങ്ങളും കാഴ്ചപ്പാടുകളും ലഭിക്കും. എല്ലാവര്‍ക്കും അത് ഗുണകരമാകും. ഒരുമിച്ചിരുന്ന് പഠിക്കുമ്പോള്‍ കേട്ടറിവും കണ്ടുള്ള അറിവും എല്ലാം ലഭിക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.