കൃത്യമായ പ്ലാനിങ്, നല്ല ഗൈഡന്‍സ്; സിവില്‍ സര്‍വീസ് കൈപ്പിടിയില്‍

150-ാം റാങ്ക് നേടിയ കെ.എസ്. അഞ്ജു പറയുന്നു; പഠിച്ചാല്‍ ആര്‍ക്കും നേടാവുന്നതേയുള്ളൂ. ധാരാളം വായിക്കാനുണ്ടാകും അപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ കാറ്റഗറൈസ് ചെയ്ത് വായിക്കുക. പരന്ന വായനയ്ക്ക് ഇറങ്ങിയാല്‍ ആ സമയത്തിനുള്ളില്‍ സിലബസ് കവര്‍ ചെയ്യാന്‍ കഴിയില്ല. കൃത്യമായ പ്ലാനിങ്ങോടെ പഠിക്കണം. നല്ല ഗൈഡന്‍സ് വേണം. സംഭവിക്കാനുള്ള തെറ്റുകള്‍ ഏതാണെന്ന് മനസ്സിലാക്കി ആദ്യമേ ഒഴിവാക്കുക. 

എന്‍ജിനീയറിങ് കഴിഞ്ഞ് ഒരു സ്വകാര്യസ്ഥാപനത്തില്‍ വര്‍ക്ക് ചെയ്തിരുന്നു. രണ്ടര വര്‍ഷക്കാലം ഞാന്‍ ഇതിനുള്ള പരിശീലനത്തിലാണ്. അപ്പോള്‍ ശാരീരികമായും മാനസികമായിട്ടുമെല്ലാം തളരും. ചിലപ്പോള്‍ ഇത് ഒരിക്കലും ശരിയാകില്ലെന്ന് തോന്നും. ആ സമയത്ത് കുടുബാംഗങ്ങളും സുഹൃത്തുക്കളുമാണ് സഹായിക്കുക. പല കാര്യങ്ങളും ഒഴിവാക്കേണ്ടി വരും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.