തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയവരുടെ പട്ടികയില്‍ മലയാളി തിളക്കം. ആദ്യ നൂറ് റാങ്ക് പട്ടികയില്‍ ഇടം നേടിയ നാല് പേരുള്‍പ്പെടെ 33 പേരാണ് റാങ്ക് പട്ടികയിലുള്ളത്. തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 

civil service

കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രന്‍ 16ാം റാങ്കും കോഴിക്കോട് സ്വദേശിനി എസ്. അഞ്ജലി 26ാം റാങ്കും സമീറ 28ാം റാങ്കും, ഇരിഞ്ഞാലക്കുട സ്വദേശി ഹരി കല്ലിക്കാട്ട് 58ാം റാങ്കും കരസ്ഥമാക്കി.

civil service

civil service
വിവേക് ജോണ്‍സണ്‍ 195-ാം റാങ്ക്, ഷാഹിദ് കോമത്ത് 693-ാം റാങ്ക്

കേരളത്തില്‍നിന്ന് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരുടെ പേരും റാങ്കും

കണ്ണൂര്‍ എഴിക്കോട് വൃന്ദാവനില്‍ സതീഷ് ബി. കൃഷ്ണന്‍125, കൊല്ലം അഞ്ചല്‍ കുട്ടന്‍കര സ്വദേശി എസ്.സുരശ്രീ 151, വടക്കേവിള മാധവത്തില്‍ എം.എസ് മാധവിക്കുട്ടി 171, എറണാകുളം വെണ്ണല സ്വദേശി അഭിജിത് ആര്‍. ശങ്കര്‍181, മലപ്പുറം സ്വദേശി വിവേക് ജോണ്‍സണ്‍ 195, മലപ്പുറം വെണ്‍കുളം മുഹമ്മദ് ജുനൈല്‍ പി.പി.200, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത് ചെന്നിത്തല210, എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശിനി ഉത്തര രാജേന്ദ്രന്‍ 240, അമ്പലമേട് ക്ലിന്റ് റോഡില്‍ അഞ്ജന ഉണ്ണികൃഷ്ണന്‍382, കൊല്ലം മാങ്കോട് തെക്കുംകരയില്‍ സദ്ദാം നവാസ് 384, തിരുവനന്തപുരം പാല്‍കുളങ്ങര സ്വദേശി രഘു എം. 390, കുറവന്‍കോണത്തുനിന്നുള്ള രാധിക സൂരി 425, ആലുവ സ്വദേശി ആനന്ദ് മോഹന്‍  472, എറണാകുളം ഓടക്കാലി സ്വദേശി ഇജാസ്, കോഴിക്കോട് സ്വദേശി ജോര്‍ജ് അലന്‍ ജോണ്‍ 533,  അസ്ലാം സി.എസ്.536, ഫറോക്ക് സ്വദേശി മുഹമ്മദ് ഷബീര്‍ കെ.602, വയനാട് പനമരം ദേവകി നിരഞ്ജന605, മലപ്പുറം തിരൂരങ്ങാടി ഇര്‍ഷാദ് സി.എം.613, പാലക്കാട് വലപ്പുഴ കുറവട്ടൂര്‍ അലി അബൂബക്കര്‍ ടി.ടി.622, തിരുവനന്തപുരം കല്ലമ്പള്ളി സ്വദേശി രഹ്ന ആര്‍.651, പുല്ലാനിവിള സ്വദേശി അമല്‍ എന്‍.എസ്.655, ചിത്ര വിജയന്‍681, വടകര തിരുവള്ളൂര്‍ സ്വദേശി ഷാഹിദ് കോമത്ത്, കണ്ണൂര്‍ ഹൈറ്റ്‌സില്‍ അജ്മല്‍ ഷഹസാദ് അലിയാര്‍ റാവുത്തര്‍  709, തിരുവനന്തപുരം പാറ്റൂര്‍ സ്വദേശി ജിതിന്‍ റഹ്മാന്‍ 808, ആലപ്പുഴ പുന്നപ്ര പുത്തനഴികം നവീന്‍ ശ്രീജിത് യു.ആര്‍. 825, കോട്ടയം പരിപ്പ് സ്വദേശിനി നീനു സോമരാജ് 834, അതിരമ്പുഴ സ്വദേശി അശ്വിന്‍ എസ്.915.