കൊല്ലം : ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവീസ് നേടി ഡോ. തസ്നി ഷാനവാസ്. എം.ബി.ബി.എസിനുശേഷം ഒരുവർഷത്തെ പഠനത്തിലൂടെയാണ് തസ്നി 250-ാം റാങ്ക് നേടിയത്.

തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രൊഫസറായിരുന്ന കൊല്ലം പട്ടത്താനം അമ്മൻനട തൗഫീഖിൽ ഷാനവാസിെൻറയും കോട്ടയം ആർപ്പൂക്കര മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന മുംതാസ് ബായിയുടെയും മൂത്തമകളാണ് തസ്നി. പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ കൊല്ലം എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂളിലായിരുന്നു പഠനം. അതിനുശേഷം ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്.പൂർത്തിയാക്കി. തിരുവനന്തപുരം ഐ ലേൺ ഐ.എ.എസ്. അക്കാദമിയിലായിരുന്നു പരിശീലനം. മലയാളം ഐച്ഛികവിഷയമായാണ് സിവിൽ സർവീസ് പരിശീലനം നടത്തിയത്. സഹോദരൻ ത്വാരിഖ് അമേരിക്കയിൽ എൻജിനീയറാണ്.