shewataചാലക്കുടി: കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 461-ാം റാങ്ക്‌ കരസ്ഥമാക്കി ഐ.പി.എസ്. ട്രെയിനിങ് പൂർത്തിയാക്കുന്ന ചാലക്കുടി സ്വദേശിനി ശ്വേതാ സുഗതന് ഇത്തവണ സിവിൽ സർവീസ് പരീക്ഷയിൽ 458-ാം റാങ്ക്. കഴിഞ്ഞതവണ ഐ.എഫ്.എസ്‌. (ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ) അഖിലേന്ത്യാതലത്തിൽ 34-ാം റാങ്കുണ്ടായിരുന്നു. സംസ്ഥാനത്ത് ഒന്നാം റാങ്കായിരുന്നു. എങ്കിലും ഐ.പി.എസ്. തിരഞ്ഞെടുത്ത് സർദാർ വല്ലഭ്‌ഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി ഹൈദരാബാദ് സെന്ററിൽ പരിശീലനത്തിലാണ്. നവംബറിൽ പരിശീലനം കഴിയും.

ഐ.എ.എസ്. ലക്ഷ്യമിട്ടാണ് ശ്വേത ഇത്തവണയും പരീക്ഷയെഴുതിയത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന്‌ ബി.ടെക്കിൽ ഒന്നാംറാങ്ക് നേടിയിരുന്നു. ചാലക്കുടി പോസ്റ്റ് ഓഫീസിൽ ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റർ ഐ.ക്യു. റോഡിൽ കാമറ്റത്തിൽ കെ.എസ്. സുഗതന്റെയും എൽ.ഐ.സി. ഉദ്യോഗസ്ഥ ബിന്ദു സുഗതന്റെയും മകളാണ്. സഹോദരിമാർ: ശ്രേയ, ശ്രദ്ധ.