sahidഅമ്പലപ്പുഴ: സിവിൽ സർവീസ് പരീക്ഷയിൽ 597-ാം റാങ്കുമായി മുഹമ്മദ് സാഹിദ്. തകഴി കുന്നുമ്മ ചിറയിൽ (ദാറുസലാം) സി.എ. നിസാറിന്റെയും ബൈനു നിസാറിന്റെയും മകനാണ്.

എട്ടാംക്ലാസുവരെ അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലാണ് പഠിച്ചത്. ചങ്ങനാശ്ശേരിയിലെ പ്ലാസിഡ് വിദ്യാവിഹാറിൽ പഠനം തുടർന്നു.

കോഴിക്കോട് എൻ.ഐ.ടി.യിൽ ബി.ടെക്. കഴിഞ്ഞാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. ഐ.എ.എസ്. ആണ് ലക്ഷ്യം.

പഠനവുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയിലാണിപ്പോൾ താമസിക്കുന്നത്. സിനാൻ നിസാർ, സൽമാൻ നിസാർ എന്നിവരാണ് സഹോദരങ്ങൾ