K.K. Hariprasad
കെ.കെ. ഹരിപ്രസാദ്
O.V. Alfred, K.K. Hari Prasad
ഒ.വി. ആൽഫ്രഡ്

കണ്ണൂർ : സിവിൽ സർവീസ് പരീക്ഷയിൽ കണ്ണൂരിനും തിളക്കം. പാടിയോട്ടുചാലിലെ ഒ.വി. ആൽഫ്രഡ് (310-ാം റാങ്ക്), പിലാത്തറ കൈരളി നഗറിലെ ‘ശ്രീഹരി’യിൽ കെ.കെ. ഹരിപ്രസാദ് (421-ാം റാങ്ക്) എന്നിവരാണ് റാങ്ക് പട്ടികയിൽ ഇടംനേടിയത്.

ചെറുപുഴ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ, സെയ്ന്റ് മേരീസ് ഹൈസ്കൂൾ, തോമാപുരം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ആൽഫ്രഡ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ബെംഗളൂരു ക്രൈസ്റ്റ് കോളേജിൽനിന്ന് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദപഠനം പൂർത്തിയാക്കി. തുടർന്ന് ഡൽഹിയിൽ ഒരുവർഷം സോഫ്റ്റ്‌വേർ എൻജിനീയറായി ജോലി ചെയ്തു.

തിരുവനന്തപുരത്തെ ‘ഐ ലേൺ അക്കാദമി’യിലായിരുന്നു സിവിൽ സർവീസ് പരിശീലനം.

രണ്ടാമത്തെ ശ്രമത്തിലാണ് ആൽഫ്രഡ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഒരപ്പാനിയിൽ ഒ.ജെ. വിൻസെന്റ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.

കർണാടക സൂരത്കൽ എൻ.ഐ.ടി.യിൽനിന്ന് എം.ടെക്. സിവിൽ എൻജിനീയറിങ് നേടിയശേഷം തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലാണ് ഹരിപ്രസാദ് പരിശീലനം നേടിയത്.

കൈരളി നഗറിലെ റിട്ട. ഡി.ഇ.ഒ. വി.വി.കുഞ്ഞിക്കണ്ണന്റെയും റിട്ട. അധ്യാപിക ബേബി ഗിരിജയുടെയും മകനാണ് ഹരിപ്രസാദ്. ഡോ. ശ്രീലയാണ് സഹോദരി.

Content Highlights: