Manju Chandranഞ്ജു ചന്ദ്രന് കുഞ്ഞുനാള്‍ മുതലുള്ള ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ്. 2016-ല്‍ തുടങ്ങിയ പരിശ്രമം ലക്ഷ്യത്തിലെത്തിയതിന്റെ സന്തോഷത്തിലാണിപ്പോള്‍ മഞ്ജു. മൂന്നുവട്ടം കൈവിട്ടുപോയ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അച്ഛന്‍ രാമചന്ദ്രനും അമ്മ പത്മയുമാണ് മഞ്ജുവിന് പിന്തുണ നല്‍കിയത്. നാലാം തവണ 553-ാം റാങ്ക് നേടിയാണ് വിജയം.

വിമുക്തഭടനാണ് മഞ്ജുവിന്റെ അച്ഛന്‍ കാട്ടിക്കുളം അറയ്ക്കല്‍ രാമചന്ദ്രന്‍. അമ്മ പത്മ വീട്ടമ്മയാണ്. ആദ്യത്തെ രണ്ടുതവണ പ്രിലിമിനറി വിജയിക്കാന്‍ കഴിഞ്ഞില്ല. മൂന്നാം തവണ കൂടിക്കാഴ്ചവരെ എത്തിയെങ്കിലും സിവില്‍ സര്‍വീസ് നേടാനായില്ല. മാനന്തവാടി ലിറ്റില്‍ഫ്‌ലവര്‍ സ്‌കൂളിലായിരുന്നു മഞ്ജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. മാനന്തവാടി അമൃത വിദ്യാലയത്തിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി പൂര്‍ത്തിയാക്കി. തുടര്‍ന്ന് പാലക്കാട് എന്‍.എസ്.എസ്. കോളേജില്‍ നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. ശേഷമാണ് സിവില്‍ സര്‍വീസിനെ ഗൗരവമായി സമീപിച്ചത്. 

തിരുവനന്തപുരം എറണാകുളം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശീലനത്തിന് ചേര്‍ന്നു. വിജയത്തില്‍ സന്തോഷമുണ്ട്. ഐ.എ.എസ്. ആണ് ആഗ്രഹിച്ചത്. നിലവിലെ റാങ്കില്‍ ഐ.എ.എസ്. കിട്ടില്ല. ഐ.എ.എസിനായി അടുത്ത വര്‍ഷവും പരിശ്രമിക്കും. -മഞ്ജു പറഞ്ഞു.

Content Highlights: Manju Chandran from Mananthavady secures AIR 553 in CSE 2019