സിവില്‍സര്‍വീസ് പരീക്ഷയില്‍ മലപ്പുറത്തിന് അഭിമാനിക്കാന്‍ രണ്ടുപേര്‍- നിലമ്പൂരിന്റെ ജിതിന്‍ റഹ്മാനും സി. അര്‍ജുനും. 176-ാം റാങ്ക് നേടിയാണ് ജിതിന്‍ റഹ്മാന്‍ ഇത്തവണ മികച്ച നേട്ടംകൊയ്തത്. 349-ാം റാങ്ക് നേടി അര്‍ജുനും സിവില്‍സര്‍വീസില്‍ ഇടംനേടി.

ജിതിന്‍ റഹ്മാന്റെ വഴികള്‍ ഇങ്ങനെ

 • 2014-ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്. വിജയിച്ചു.
 • വഴി സാമൂഹിക സേവന മേഖലയാണെന്ന തിരിച്ചറിവില്‍ സിവില്‍സര്‍വീസിനു ശ്രമം.
 • 2015-ല്‍ പ്രിലിമിനറിയും മെയിന്‍പരീക്ഷയും എഴുതി വിജയിച്ചു; അഭിമുഖത്തില്‍ തിളങ്ങാനായില്ല.
 • 2016-ലും പരീക്ഷയെഴുതി; മൂന്നുമാര്‍ക്കിന്റെ കുറവില്‍ ലക്ഷ്യം കണ്ടില്ല.
 • 2017-ല്‍ വീണ്ടും; •808-ാം റാങ്ക്.
 • റെയില്‍വേ സര്‍വീസില്‍ ജോലി ലഭിക്കുമായിരുന്നിട്ടും ലക്ഷ്യം വിട്ടില്ല
 • 2018-ല്‍ വീണ്ടും എഴുതി; ഇത്തവണ 605-ാം റാങ്ക്.
 • ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസില്‍ നിയമനം; അതിന്റെ പരിശീലനത്തിനായി ഹരിയാണയിലാണ് ഇപ്പോള്‍.
 • അപ്പോഴും നെഞ്ചില്‍ ഐ.എ.എസ്. മോഹം, അഞ്ചാംതവണയും പരീക്ഷ; സ്വപ്നസാഫല്യത്തിലേക്ക്.

പരിശീലനം: കോഴിക്കോട്ടുള്ള കേരള സ്റ്റേറ്റ് സിവില്‍സര്‍വീസ് അക്കാദമി, മലപ്പുറത്തുള്ള എന്‍സൈന്‍ സിവില്‍സര്‍വീസ് അക്കാദമി, തിരുവനന്തപുരത്തെ ഐ ലേണ്‍ അക്കാദമി എന്നിവിടങ്ങളിലാണ് പരിശീലനം നേടിയത്.

കുടുംബം: കേരള ഗ്രാമീണ്‍ബാങ്കില്‍നിന്ന് മാനേജരായാണ് പിതാവ് അസീസ് റഹ്മാന്‍ വിരമിച്ചത്. മാതാവ് സുബൈദ വീട്ടമ്മ. ഒരു സഹോദരനുണ്ട് വിപിന്‍ റഹ്മാന്‍.

അറിയാം അര്‍ജുനെ

 • സിവില്‍സര്‍വീസ് മോഹം കൈവിടാതെ പരിശ്രമം.
 • അഞ്ചാംതവണയാണ് അര്‍ജുന്‍ മികച്ച നേട്ടം നേടിയത്.
 • നിലമ്പൂര്‍ മുതീരി ശ്രീപദ്മത്തില്‍ പരേതനായ ഉണ്ണിക്കൃഷ്ണന്റെയും മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (എല്‍.എച്ച്.ഐ.) പദ്മജയുടെയും ഏകമകന്‍.
 • 2016-ല്‍ എഴുതിയ സിവില്‍സര്‍വീസ് പരീക്ഷയില്‍ നേടിയ വിജയത്തെത്തുടര്‍ന്ന് ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസ് ചെന്നൈയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ജോലിയിലാണ്.
 • മികച്ച സര്‍വീസ് ഈവര്‍ഷം കിട്ടിയാല്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് അര്‍ജുന്‍ പറഞ്ഞു.
 • തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍നിന്ന് അപ്‌ളൈഡ് ഇലക്ട്രോണിക്‌സില്‍ ബിരുദംനേടിയ ശേഷമാണ് സിവില്‍സര്‍വീസ് പരിശീലനത്തിന് തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് സിവില്‍സര്‍വീസ് അക്കാദമിയില്‍ ചേര്‍ന്നത്.
 • ആദ്യഫലം വന്നതിനുശേഷം സപ്‌ളിമെന്ററി പട്ടികയില്‍നിന്നാണ് തിരഞ്ഞെടുത്തത്.
 • നിലമ്പൂര്‍ ഫാത്തിമഗിരി സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. വരെയും പീവീസ് സ്‌കൂളില്‍നിന്ന് പ്ലസ്ടു വും വിജയിച്ചു.

Content Highlights: Jithin Rahman and C Arjun from Nilambur secured higher renks in CSE 2019