കരുവഞ്ചാല്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 561-ാം റാങ്ക് നേടി മുണ്ടച്ചാല്‍ കൂലോത്ത് വളപ്പില്‍ അരുണ്‍ കെ. പവിത്രന്‍.

പട്ടിക വര്‍ഗ വിഭാഗത്തില്‍ കേരളത്തില്‍നിന്ന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരിലൊരാളാണ് ഈ ഇരുപത്താറുകാരന്‍. ഗള്‍ഫില്‍നിന്ന് രണ്ടുവര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തി വീടിനോടുചേര്‍ന്ന് കോഫി ഷോപ്പ് തുടങ്ങിയ പവിത്രന്റെയും തടിക്കടവ് ഗവ. പ്രൈമറി സ്‌കൂള്‍ അധ്യാപിക രജിനയുടെയും മൂത്ത മകനാണ്.

സഹോദരന്‍ അജിത് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയാണ്.

അരങ്ങം ചിന്‍മയ വിദ്യാലയത്തിലും ആലക്കോട് സെയ്ന്റ് മേരീസ് സ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷമാണ് സിവില്‍ സര്‍വീസിന്റെ ഗോദയിലേക്ക് ഇറങ്ങിയത്.

നാലുവര്‍ഷം തിരുവനന്തപുരത്തെ സ്വകാര്യ അക്കാദമിയില്‍ പരിശീലനം നടത്തി. മൂന്നാമത്തെ ശ്രമത്തിലാണ് കടമ്പ കടന്നത്. മലയാളമായിരുന്നു ഓപ്ഷണല്‍ വിഷയം.

Content Highlights: Arun K Pavitran secured AIR 561 in CSE 2019