യു.പി.എസ്.സി.യുടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ആദ്യ അഞ്ചില്‍ മൂന്ന് പേര്‍ രാജസ്ഥാന്‍ സ്വദേശികളാണ്. ഭോപ്പാല്‍ സ്വദേശിനിയായ സൃഷ്ടി ജയന്ത് ദേശ്മുഖാണ് ആദ്യഅഞ്ചില്‍ ഇടംനേടിയ വനിത.

കനിഷാക് കടാരിയ - റാങ്ക് ഒന്ന്

Kanishak Katariaബോംബെ ഐ.ഐ.ടി.യില്‍നിന്ന് ബി.ടെക്. ബിരുദം നേടിയ കനിഷാക് കടാരിയ ഗണിതമാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലേസ്‌മെന്റ് സെല്ലില്‍ പ്രവര്‍ത്തിച്ചിരുന്ന കനിഷാക് നിലവില്‍ ബെംഗളുരുവിലെ ഐ.ടി. കമ്പനിയില്‍ ഡാറ്റാ സയന്റിസ്റ്റാണ്. രാജസ്ഥാന്‍ സ്വദേശിയായ കനിഷാകിന്റെ പിതാവും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. 

 അക്ഷന്ത് ജയിന്‍ - റാങ്ക് രണ്ട്

Akshatഗുവാഹാട്ടി ഐ.ഐ.ടിയില്‍നിന്ന് ഡിസൈനിങില്‍ ബിരുദം. സി.ബി.ഐ. ജോയിന്റ് ഡയറക്ടറായ ഡി.സി. ജയിനാണ് പിതാവ്. അമ്മ സിമ്മി ജയിന്‍ രാജസ്ഥാനില്‍ ഐ.ആര്‍.എസ് ഉദ്യോഗസ്ഥയാണ്. 2017-ലായിരുന്നു അക്ഷന്ത് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. 

ജുനൈദ് അഹമ്മദ് - റാങ്ക് മൂന്ന്

Junaidശാര്‍ദ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ ജുനൈദ് അഹമ്മദ് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥികൂടിയാണ്. 2013 മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിവന്ന ജുനൈദ് ഭൂമിശാസ്ത്രമാണ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്. 

ശ്രേയാന്‍സ് കുമത് - റാങ്ക് നാല് 

sreyansരാജസ്ഥാനിലെ കിഷന്‍ഗഢ് സ്വദേശിയാണ് ശ്രേയാന്‍സ് കുമത്. ബോംബെ ഐ.ഐ.ടി.യില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം. 

സൃഷ്ടി ജയന്ത് ദേശ്മുഖ് - റാങ്ക് അഞ്ച്

srushtiമധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിനിയാണ് സൃഷ്ടി ജയന്ത് ദേശ്മുഖ്. ഭോപ്പാലിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം. സൃഷ്ടിയുടെ ആദ്യശ്രമമായിരുന്നു ഇത്തവണത്തേത്. സ്വകാര്യ കമ്പനിലെ എന്‍ജിനീയറാണ് പിതാവ്.

 

Content Highlights: Toppers of Civil Service Examination 2018