പ്പാപ്പയുടെ ആഗ്രഹം, മൂത്താപ്പയുടെ പ്രോത്സാഹനം, ഉപ്പയുടെയും ഉമ്മയുടെയും പിന്തുണയും സഹോദരങ്ങളുടെ സഹകരണവും. എല്ലാറ്റിനൊപ്പം സ്വന്തം നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും. അതാണ് കണ്ണൂര്‍ വിളയാങ്കോട്ടെ മുഹമ്മദ് അബ്ദുള്‍ ജലീല്‍ എന്ന 26-കാരന്റെ ഐ.എ.എസ്. എന്ന സ്വപ്നം പൂവണിയാന്‍ ഇടയായത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 434-ാം റാങ്കോടെയാണ് ലക്ഷ്യം കൈവരിക്കുന്നത്.

വിളയാങ്കോട് എ.എം.ഹൗസിലെ അബ്ദുള്‍ ജലീലിന്റെയും എസ്.കെ.പി.ഫാത്തിമയുടെയും മകനായ മുഹമ്മദ് പഴയങ്ങാടി വാദിഹുദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്. ബിരുദമെടുത്തശേഷം ഐ.എ.എസ്. മോഹവുമായി ഡല്‍ഹി ജാമിഅഃ മില്ലിയ്യ പരിശീലനകേന്ദ്രത്തില്‍ സ്‌കോളര്‍ഷിപ്പോടെ പരിശീലനം നടത്തി സിവില്‍ സര്‍വീസ് എഴുതി. 

ആദ്യ തവണ പ്രിലിമിനറി പരീക്ഷ മാത്രമെ പാസായുള്ളൂ. ലക്ഷ്യം കൈവിടാതെയുള്ള രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കൈവരിച്ചത്.

മുഹമ്മദിന്റെ ഉപ്പാപ്പ ഷാഹുല്‍ ഹമീദിന്റെ ആഗ്രഹമായിരുന്നു മകന്‍ അബ്ദുള്‍ ജലീലിനെ ഐ.എ.എസുകാരനാക്കുക എന്നത്. ഡിഗ്രി ഉയര്‍ന്ന മാര്‍ക്കോടെ പാസായ ജലീല്‍ തൊഴിലുമായി അബുദാബിയിലേക്ക് പോയതിനാല്‍ ലക്ഷ്യം പൂര്‍ത്തിയായില്ല. ഈ ലക്ഷ്യം മകന്‍ മുഹമ്മദിലേക്ക് പകരുകയായിരുന്നു. 

ജലീലിന്റെ സഹോദരന്‍ മുഹമ്മദിന്റെ മൂത്താപ്പ ഹംസ ഈ വിജയത്തിനുവേണ്ടി നടത്തിയ പ്രോത്സാഹനം ചെറുതല്ല.എന്നാല്‍ പരീക്ഷാ ഫലം വരുമ്പോഴേക്കും മൂത്താപ്പ രോഗത്താല്‍ മരണപ്പെട്ടത് കുടുംബത്തിന് തീരാത്ത നഷ്ടമായി. മുഹമ്മദിന് കേരളത്തില്‍ സര്‍വീസ് ചെയ്യാനാണ് ആഗ്രഹം. സഹോദരങ്ങള്‍: ജലീഫ, നുസൈബ, മുര്‍ഷിദ് (കുസാറ്റ്)

അഭിമുഖ ചോദ്യങ്ങള്‍

രാഷ്ട്രതന്ത്രം ഇന്റര്‍നാഷനല്‍ റിലേഷന്‍ഷിപ്പ് ഐച്ഛിക വിഷയമായി പ്രിലിമിനറി പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോറോടെ വിജയിച്ച മുഹമ്മദിന് അഭിമുഖ പാനലില്‍ വന്നത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ചുമുള്ള ചേദ്യങ്ങളായിരുന്നു. ഇതിന്   വ്യക്തമായ ധാരണയോടെ ഉത്തരം നല്‍കിയാണ് മുന്നിലെത്തിയത്.

Content Highlights: Success Story of AIR 434 Muhammed Abdul Jaleel, Civil Service Examination 2018