ചാലക്കുടി: ചാലക്കുടി സ്വദേശി ശ്വേതയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ 461-ാം റാങ്ക്. ഇരിങ്ങാലക്കുട തപാൽ ഓഫീസ് ജീവനക്കാരനായ ചാലക്കുടി ഐ.ക്യു. റോഡിൽ കാമറ്റത്തിൽ സുഗതന്റെയും എൽ.ഐ.സി. ജീവനക്കാരിയായ ബിന്ദുവിന്റെയും മകളാണ്.

ഇത്തവണത്തെ ഐ.എഫ്.എസ്. പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തിയ ശ്വേത അഖിലേന്ത്യാ തലത്തിൽ 34-ാം റാങ്ക് നേടിയിരുന്നു. 2017-ൽ തിരുവനന്തപുരത്ത് ഗവ. എൻജിനീയറിങ് കോളേജിൽനിന്ന്‌ ബി.ടെക്. പൂർത്തിയാക്കി. തിരുവന്തപുരം സിവിൽസർവീസ് അക്കാദമിയിലായിരുന്നു പരീശീലനം. 2017-ൽ സിവിൽസർവീസ് പരീക്ഷ എഴുതിയിരുന്നു. എസ്.എസ്.എൽ.സിയ്ക്കും പ്ലസ്ടുവിനും ചാലക്കുടി കാർമൽ സ്‌കൂളിലായിരുന്നു പഠനം. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയിരുന്നു. പഠനത്തിനുപുറമേ മൃദംഗവാദനത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. വിദ്യാർഥികളായ ശ്രേയ, പ്രഭ എന്നിവർ സഹോദരിമാരാണ്.

Content Highlights: Chalakkudi upsc examination result swetha rank holder ias ifs