കേന്ദ്രപൊതുമേഖലാസ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍), ജൂനിയര്‍ ഓഫീസര്‍ ട്രെയിനി (എച്ച്.ആര്‍.) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 

ആകെ 44 ഒഴിവുകളുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പവര്‍ഗ്രിഡിന്റെ നോര്‍ത്തേണ്‍ റീജന്‍ ട്രാന്‍സ്മിഷന്‍ സിസ്റ്റം-കകകലായിരിക്കും നിയമനം ലഭിക്കുക. 

തസ്തികയും, ഒഴിവുകളുടെ എണ്ണവും.

1. ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍)-40. യോഗ്യത: 70 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ. പ്രായം: 2018 മാര്‍ച്ച് 13ന് 27 വയസ്സില്‍ കൂടരുത്.  

2. ജൂനിയര്‍ ഓഫീസര്‍ ട്രെയിനി (എച്ച്.ആര്‍.)-4. യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റില്‍ 70 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം ഡിപ്ലോമ അല്ലെങ്കില്‍ പേഴ്സണല്‍ മാനേജ്മെന്റ് മെയിന്‍ വിഷയമായി നേടിയ എം.എസ്.ഡബ്ല്യു. പ്രായം: 2018 മാര്‍ച്ച് 13ന് 27 വയസ്സില്‍ കൂടരുത്. 
 
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 16,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഒരുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 16000-35500 രൂപ ശമ്പളനിരക്കില്‍ ജൂനിയര്‍ എന്‍ജിനീയര്‍/ഓഫീസര്‍ തസ്തികയില്‍ നിയമിക്കും. 

അപേക്ഷാഫീസ്: 300 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതവിഭാഗക്കാര്‍ക്ക് ഫീസില്ല. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ  വേണം ഫീസ് അടയ്ക്കാന്‍. 

കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ലഖ്നൗ കാണ്‍പുര്‍, വാരാണസി, ആഗ്ര എന്നിവിടങ്ങളില്‍വെച്ചായിരിക്കും എഴുത്തുപരീക്ഷ നടക്കുക.

ഓണ്‍ലൈനായാണ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.powergridindia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. മാര്‍ച്ച് 13 ആണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Thozil