കേന്ദ്രസര്‍വീസില്‍ 130 തസ്തികകളിലായി 1136 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലും ഒഴിവുകളുണ്ട്. യോഗ്യതയ്ക്കനുസരിച്ച് മെട്രിക്, ഹയര്‍ സെക്കന്‍ഡറി, ഗ്രാജ്വേറ്റ് എന്നിങ്ങനെ തസ്തികകളെ മൂന്നായി തിരിച്ചിട്ടുണ്ട്.  

  • വയസ്സിളവ്: എസ്.സി., എസ്.ടി.ക്കാര്‍ ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് സര്‍വീസ് കാലയളവിന് പുറമേ 3 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും. വിധവകള്‍ക്കും നിയമപരമായി വിവാഹമോചനം നേടി പുനര്‍വിവാഹംചെയ്തിട്ടില്ലാത്ത വനിതകള്‍ക്കും വയസ്സിളവുണ്ട്. ഒരോ വിഭാഗത്തിന്റെയും കോഡും വയസ്സിളവും വെബ്സൈറ്റില്‍ വിജ്ഞാപനത്തോടൊപ്പം ലഭിക്കും.
  • പരീക്ഷ: എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, ബിരുദവും അതിന് മുകളിലും എന്നിങ്ങനെ മൂന്നുതലത്തിലുള്ള തസ്തികകളിലാണ് നിയമനം. ഇതില്‍ ഒരോ തലത്തിനും വെവ്വേറെ കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്‌ജെക്ടീവ് പരീക്ഷയുണ്ടാവും. ഒരേ രീതിയിലുള്ള സിലബസാണെങ്കിലും ചോദ്യങ്ങളുടെ നിലവാരം ഒരോതലത്തിനും വ്യത്യസ്തമായിരിക്കും. പരീക്ഷയ്ക്ക് ഏഴുദിവസം മുന്‍പുമുതല്‍ അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാക്കും. ഒന്നിലേറെ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പൊതുവായ അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റായിരിക്കും ലഭിക്കുക. ഒരേ ലെവലിലുള്ള തസ്തികയ്ക്ക് ഇവര്‍ക്ക് ഒറ്റത്തവണയായിരിക്കും പരീക്ഷ. വ്യത്യസ്ത ലെവലിലെ തസ്തികകള്‍ക്ക് ഒരോന്നിനും വെവ്വേറെ പരീക്ഷയായിരിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജയിക്കാന്‍ ജനറല്‍ വിഭാഗക്കാര്‍ 35 ശതമാനവും ഒ.ബി.സി.ക്കാര്‍ 30 ശതമാനവും മറ്റ് വിഭാഗക്കാര്‍ 25 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. ചില തസ്തികകള്‍ക്ക് ഇതിന് പുറമെ സ്‌കില്‍ ടെസ്റ്റും ഉണ്ടായിരിക്കും. പരീക്ഷാ സിലബസ് ഇതോടൊപ്പം പട്ടികയില്‍. വിശദമായ സിലബസ് വെബ്സൈറ്റില്‍ ലഭിക്കും. നെഗറ്റീവ് മാര്‍ക്കുണ്ട്. തെറ്റായ ഉത്തരങ്ങള്‍ക്ക് 0.50 മാര്‍ക്ക് വീതം കുറയും. 
  • അപേക്ഷാ ഫീസ്: 100 രൂപ. ഫീസ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ചെലാന്‍ ഉപയോഗിച്ച് അടയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ചെലാന്‍ വെബ്സൈറ്റില്‍ ലഭിക്കും. ഒക്ടോബര്‍ 3 വരെ ഫീസടയ്ക്കാം.
  • ഫീസിളവ്: വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല.
  • അപേക്ഷ: http://www.ssconline.nic.inഎന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഒന്നിലേറെ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോന്നിനും വെവ്വേറെ അപേക്ഷയും അപേക്ഷാഫീസും നല്‍കണം. ഒരു തസ്തികയിലേക്ക് ഒന്നിലേറെ അപേക്ഷ സമര്‍പ്പിക്കരുത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ആദ്യം രജിസ്ട്രേഷന്‍ പാര്‍ട്ട് പൂരിപ്പിച്ച് സമര്‍പ്പിക്കുകയാണ് വേണ്ടത്. ഇത് സമര്‍പ്പിച്ചാല്‍ ഉദ്യോഗാര്‍ഥിക്കുള്ള രജിസ്ട്രേഷന്‍ ഐ.ഡി.യും പാസ്വേഡും ലഭിക്കും. ഇത് രേഖപ്പെടുത്തി സൂക്ഷിച്ചുവെക്കണം. ഇതിനുശേഷം ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും ഒപ്പും അപ്ലോഡ്‌ചെയ്യണം. ഇവ രണ്ടും വെവ്വേറെ ജെ.പി.ഇ.ജി. ഫോര്‍മാറ്റിലുള്ള ഫയലായിരിക്കണം. ഒപ്പിന്റെ ഫയല്‍ സൈസ് 1 കെ.ബിക്കും 12 കെ.ബി.ക്കുമിടയിലായിരിക്കണം. ഫോട്ടോ ഫയല്‍ സൈസ് 4 കെ.ബി.ക്കും 20 കെ.ബി.ക്കുമിടയിലായിരിക്കണം. ഇത് അപ്ലോഡ്‌ചെയ്യുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാവും.ഇതിനുശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കണം.
  • നേരത്തേ എസ്.എസ്.സി. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അവരുടെ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് നേരിട്ട് അപേക്ഷാഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ചുവെക്കണം. ഇത് തപാലില്‍ അയയ്‌ക്കേണ്ടതില്ല.
  • ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30. വിശദമായ യോഗ്യതയും മറ്റ് വിവരങ്ങളും വെബ്സൈറ്റില്‍

Thozhil final