ണ്ണൂര്‍ ആസ്ഥാനമായുള്ള ദി റീജ്യണല്‍ ആഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള ലിമിറ്റഡില്‍ (റെയ്ഡ്‌കോ) 43 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് തസ്തികകളിലാണ് അവസരം. ജൂനിയര്‍ ക്ലാര്‍ക്ക് 20, മെക്കാനിക്കല്‍ അറ്റന്‍ഡര്‍ 16 എന്നിവയാണ് കൂടുതല്‍ ഒഴിവുള്ള തസ്തികകള്‍. 

ജൂനിയര്‍ ക്ലാര്‍ക്ക്: ഒഴിവ് 20
യോഗ്യത: ബി.കോം. (വിത്ത് കോ-ഓപ്പറഷന്‍) അല്ലെങ്കില്‍ ബി.എ./ബി.എസ്സി./ ബി.കോം. വിത്ത് എച്ച്.ഡി.സി./ജെ.ഡി.സി. അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എസ്സി. കോ-ഓപ്പറേഷന്‍. 

മെക്കാനിക്കല്‍ അറ്റന്‍ഡര്‍: ഒഴിവ് 16
യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. 
ഡ്രൈവര്‍: ഒഴിവ് 1 
യോഗ്യത: ഏഴാം ക്ലാസും എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും രണ്ടുവര്‍ഷത്തെ പരിചയവും. 

റിസപ്ഷനിസ്റ്റ് കം മലയാളം ടൈപ്പിസ്റ്റ്: ഒഴിവ് 1 
യോഗ്യത: എസ്.എസ്. എല്‍. സി., കെ.ജി.ടി.ഇ. ഇംഗ്ലീഷ് ഹയര്‍ ആന്‍ഡ് മലയാളം ലോവര്‍. 

ഇലക്ട്രീഷ്യന്‍: ഒഴിവ് 2 
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ. 

മെക്കാനിക്ക്: ഒഴിവ് 1 
യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡില്‍ ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പരിചയവും. 

അക്കൗണ്ടന്റ് കം സ്റ്റോര്‍ കീപ്പര്‍ (ഫ്രൂട്ട് കാനിങ് യൂണിറ്റ്): ഒഴിവ് 1
യോഗ്യത: കോസ്റ്റിങ് ഐച്ഛികവിഷയമായ ബി.കോം. 

ഡ്രാഫ്റ്റ്‌സ്മാന്‍ (പമ്പ് സെറ്റ് നിര്‍മാണ ഫാക്ടറി): ഒഴിവ് 1 
യോഗ്യത: ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിപ്ലോമ. (മെക്കാനിക്കല്‍ ട്രേഡ്), മെഷിനറി മെയിന്റനന്‍സില്‍ 2-3 വര്‍ഷത്തെ പരിചയം. 

എല്ലാ തസ്തികകളിലേക്കുമുള്ള ഉയര്‍ന്ന പ്രായപരിധി 2018 ഓഗസ്റ്റ് 1ന് 40 വയസ്സ്. സംവരണത്തിന് അര്‍ഹതയുള്ളവര്‍ക്ക് കെ.സി.എസ്. ആക്ട് ചട്ടങ്ങള്‍ക്കനുസരിച്ച ഇളവുകള്‍ ലഭിക്കും.സ്വയം തയ്യാറാക്കിയ അപേക്ഷ ജനനത്തീയതി, യോഗ്യത, സംവരണം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അയയ്ക്കണം. 

വിലാസം: മാനേജിങ് ഡയറക്ടര്‍, റെയ്ഡ്‌കോ കേരള ലിമിറ്റഡ്, പി.ബി. നമ്പര്‍- 407, എസ്.പി. സി.എ. റോഡ്, കണ്ണൂര്‍-670 002. അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി: ഓഗസ്റ്റ് 8.