കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഏരിയ മാനേജ്മെന്റിന്റെ പ്രോജക്ട് ഡയറക്ടരേറ്റിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ചെന്നൈയാണ് ആസ്ഥാനം. പ്രോജക്ട് സയന്റിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികകളിലായി 62 ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

പ്രോജക്ട് സയന്റിസ്റ്റ്- (കോസ്റ്റല്‍ ഓഷ്യാനോഗ്രഫി)
ഓഷ്യാനോഗ്രഫി/മറൈന്‍ സയന്‍സ്/ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/ തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍, സിവില്‍ എന്‍ജിനീയറിങ്ങിലോ തത്തുല്യ ട്രേഡിലോ ബിരുദവും അനുബന്ധ മേഖലകളില്‍ ഏഴ് വര്‍ഷത്തെ മുന്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 

പ്രോജക്ട് സയന്റിസ്റ്റ്- (മറൈന്‍ ബയോളജി)
മറൈന്‍ ബയോളജി/സുവോളജി/ബോട്ടണി/മറൈന്‍ സയന്‍സസ്/ലൈഫ് സയന്‍സസ്/എന്‍വയോണ്‍മെന്റല്‍ സയന്‍സസ്/മൈക്രോബയോളജി/തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദവും അനുബന്ധ മേഖലയില്‍ മൂന്ന് വര്‍ഷം ഗവേഷണ പരിചയവും ഉള്ളവര്‍ക്കാണ് അവസരം. 

പ്രോജക്ട് സയന്റിസ്റ്റ്- (ഫിസിക്കല്‍ ഓഷ്യാനോഗ്രഫി)
ഓഷ്യാനോഗ്രഫി/മറൈന്‍ സയന്‍സ്/ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍, സിവില്‍ എന്‍ജിനീയറിങ്ങിലോ തത്തുല്യ ട്രേഡിലോ ഉള്ള ബിരുദത്തിനൊപ്പം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

പ്രോജക്ട് സയന്റിസ്റ്റ് -(കോസ്റ്റല്‍ ജിയോമോര്‍ഫോളജി/ഹസാര്‍ഡ് മോഡലിങ്)
ജിയോളജി/അപ്ലൈഡ് ജിയോളജി/റിമോട്ട് സെന്‍സിങ്/ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷം അനുബന്ധ മേഖലയില്‍ ഗവേഷണ പരിചയവും വേണം.

പ്രോജക്ട് സയന്റിസ്റ്റ്- (മറൈന്‍ കെമിസ്ട്രി) 
കെമിസ്ട്രി/മറൈന്‍ കെമിസ്ട്രി/മറൈന്‍ സയന്‍സ്/അനലിറ്റിക്കല്‍ കെമിസ്ട്രി/ഓഷ്യോനോഗ്രഫി/ എന്‍വയോണ്‍മെന്റല്‍ സയന്‍സസ്/തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദവും മൂന്ന് വര്‍ഷം ഗവേഷണ പരിചയവുമാണ് യോഗ്യത.

പ്രോജക്ട് സയന്റിസ്റ്റ്- (കംപ്യൂട്ടര്‍ സയന്‍സ്) 
കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദത്തിനൊപ്പം മൂന്ന് വര്‍ഷം ഗവേഷണ പരിചയവുമാണ് യോഗ്യത. 

പ്രോജക്ട് സയന്റിസ്റ്റ്- (കോസ്റ്റല്‍ ഹൈഡ്രോ ഡൈനാമിക്‌സ്)
സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും മൂന്ന് വര്‍ഷം ഗവേഷണ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 
 
പ്രോജക്ട് സയന്റിസ്റ്റ്- (ഫിഷറീസ്) 
മറൈന്‍ ബയോളജി/ഫിഷറീസ്/സുവോളജിയില്‍ മാസ്റ്റേഴ്സ് ബിരുദവും ഓപ്പണ്‍ വാട്ടര്‍/ സ്‌കൂബ ഡൈവിങ് ലൈസന്‍സുമാണ് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. 

പ്രോജക്ട് സയന്റിസ്റ്റ്- (മറൈന്‍ ബയോളജി) 
യോഗ്യത: മറൈന്‍ ബയോളജി/സുവോളജി/ബോട്ടണി/മറൈന്‍ സയന്‍സസ്/ലൈഫ് സയന്‍സസ്/മൈക്രോ ബയോളജി/ബയോ ടെക്നോളജി/എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ മാസ്റ്റേഴ്സ് ബിരുദം. 

പ്രോജക്ട് സയന്റിസ്റ്റ്- (ഫിസിക്കല്‍ ഓഷ്യാനോഗ്രഫി) 
യോഗ്യത: ഓഷ്യാനോഗ്രഫി/മറൈന്‍ സയന്‍സസ്/ഫിസിക്‌സ്/മാത്തമാറ്റിക്‌സ്/ തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.

പ്രോജക്ട് സയന്റിസ്റ്റ്- (മറൈന്‍ കെമിസ്ട്രി) 
യോഗ്യത: കെമിസ്ട്രി/മറൈന്‍ കെമിസ്ട്രി/മറൈന്‍ സയന്‍സ്/അനലിറ്റിക്കല്‍ കെമിസ്ട്രി/ഓഷ്യോനോഗ്രഫി/എന്‍വയോണ്‍മെന്റല്‍ സയന്‍സസ്/തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. 

പ്രോജക്ട് സയന്റിസ്റ്റ്- (കംപ്യൂട്ടര്‍ സയന്‍സ്) 
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. 

പ്രോജക്ട് സയന്റിസ്റ്റ്- (കോസ്റ്റല്‍ ഹസാര്‍ഡ്സ്/ ജിയോ മോര്‍ഫോളജി/ റിമോട്ട് സെന്‍സിങ്) 
യോഗ്യത: ജിയോളജി/റിമോട്ട് സെന്‍സിങ്/അപ്ലൈഡ് ജിയോളജി/ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/ജിയോമാറ്റിക്‌സ്/മറൈന്‍ സയന്‍സസ്/തത്തുല്യ വിഷയത്തില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ സിവില്‍/ജിയോമാറ്റിക്‌സ്/ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/ തത്തുല്യ വിഷയത്തില്‍ ബി.ഇ./ ബി.ടെക്. 

പ്രോജക്ട് സയന്റിസ്റ്റ്- (കോസ്റ്റല്‍ ഹൈഡ്രോ ഡൈനാമിക്‌സ്)
യോഗ്യത: സിവില്‍ അല്ലെങ്കില്‍ തത്തുല്യ ട്രേഡില്‍ ബി.ഇ./ബി.ടെക്. 

പ്രോജക്ട് സയന്റിസ്റ്റ്- (ഇന്‍സ്ട്രുമെന്റേഷന്‍) 
യോഗ്യത: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/തത്തുല്യ ട്രേഡില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം. 

ടെക്നിക്കല്‍ അസിസ്റ്റന്റ് -(കെമിസ്ട്രി)
യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം

ടെക്നിക്കല്‍ അസിസ്റ്റന്റ്- (ഇന്‍സ്ട്രുമെന്റേഷന്‍)
യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ അല്ലെങ്കില്‍ തത്തുല്യ വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ. 

ഫീല്‍ഡ് അസിസ്റ്റന്റ്- യോഗ്യത: പത്താം ക്ലാസ്

പ്രായ പരിധി: പ്രോജക്ട് സയന്റിസ്റ്റ് ഡി -45 വയസ്സ്, പ്രോജക്ട് സയന്റിസ്റ്റ് സി - 40 വയസ്സ്, പ്രോജക്ട് സയന്റിസ്റ്റ് ബി - 35 വയസ്സ്, ടെക്നിക്കല്‍ അസിസ്റ്റന്റ് -28 വയസ്സ്, ഫീല്‍ഡ് അസിസ്റ്റന്റ് -28 വയസ്സ്. 
2018 ഫെബ്രുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിക്കുക. 

അപേക്ഷിക്കേണ്ട വിധം: വിജ്ഞാപനത്തിന്റെ പൂര്‍ണ രൂപവും ഓണ്‍ലൈന്‍ അപേക്ഷയുടെ ലിങ്കും www.icmam.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷം അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുത്ത് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അയച്ച് നല്‍കണം.  
വിലാസം: The Head, ICMAM Project Directorate, Ministry of Earth Sciences, 2nd Floor, NIOT Campus, Velachery-Tambaram Main Road, Pallikaranai, Chennai 600 100.  

അപേക്ഷാ കവറിന് പുറത്ത് തസ്തിക വ്യക്തമാക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന തീയതി: മാര്‍ച്ച് 14. ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 21.

Thozil