ത്തരാഖണ്ഡിലെ ഋഷികേശില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 

ആകെ 1126 ഒഴിവുകളുണ്ട് (ജനറല്‍ 570, ഒ.ബി.സി. 304, എസ്.സി. 168, എസ്.ടി. 84). 
യോഗ്യത: ബി.എസ്‌സി. (ഹോണേഴ്‌സ്) നഴ്‌സിങ്/ബി.എസ്‌സി. നഴ്‌സിങ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് നഴ്‌സിങ് ബിരുദം, ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍/സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത. 

ജനറല്‍ നഴ്‌സിങ് മിഡ്‌വൈഫറി ഡിപ്ലോമയും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും അമ്പത് കിടക്കകളില്‍ കൂടുതല്‍ ആശുപത്രികളില്‍ രണ്ടു വര്‍ഷം പ്രവൃത്തിപരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം.
21 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. ശമ്പളം: 9300-34800 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും aiimsrishikesh.edu.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12.

Thozil