നെയ്‌വേലി ലിഗൈ്‌നറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഐ.ടി.ഐ ക്കാര്‍ക്ക് അപ്രന്റിസ്ഷിപ്പിന് അവസരം 

വിവിധ ട്രേഡുകളിലായി 436 ഒഴിവുകളിലേക്കാണ് അപ്രന്റിസ് ട്രെയിനിമാരെ നിയമിക്കുന്നത്. 

ട്രേഡ്, ഒഴിവ്: ഫിറ്റര്‍ 73, ടര്‍ണര്‍ 24, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) 83, ഇലക്ട്രീഷ്യന്‍ 77, വയര്‍മാന്‍ 63, മെക്കാനിക് (ഡീസല്‍) 17, മെക്കാനിക് (ട്രാക്ടര്‍) 21, കാര്‍പ്പെന്‍ഡര്‍ 4, പ്ലംബര്‍ 2, വെല്‍ഡര്‍ 55, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍  17, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ (പതോളജി ആന്‍ഡ് റേഡിയോളജി) 17. 

യോഗ്യത: അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി/ ഡി.ജി.ഇ.ടി.). അല്ലെങ്കില്‍, ഹയര്‍ സെക്കന്‍ഡറി (10+2). 

പ്രായം: 2017 ഒക്ടോബര്‍ ഒന്നിന് കുറഞ്ഞത് 14 വയസ് കഴിഞ്ഞിരിക്കണം. 

ശമ്പളം: 7406 രൂപ. അപേക്ഷാ ഫീസില്ല. വ്യക്തിഗത അഭിനുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

അപേക്ഷിക്കേണ്ട വിധം: http://www.apprenticeship.gov.in/pages/apprenticeship/home.aspx  

തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം The General Manager, Recruitment Cell, H R Department, N L C India Limited, Block - 1, Neyveli - 607803

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 07. 

ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 12.

Thozil