കൊച്ചി മെട്രോയില്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഡിസൈന്‍), മാനേജര്‍ (ആര്‍ക്കിടെക്ട്) തസ്തികകളില്‍ അവസരം. ഓരോ ഒഴിവ് വീതമാണുള്ളത്. 

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മാനേജര്‍ തസ്തികകളില്‍ സ്ഥിരനിയമനവും സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ കരാര്‍/ പുനര്‍നിയമനവുമാണ്. 

സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സയന്‍സ്/ കൊമേഴ്സ്/ ലോ/ മാനേജ്മെന്റ്/ ട്രാന്‍സ്‌പോര്‍ട്ടേഷന്‍/ ഇന്‍ഫ്രാസ്ട്രക്ചര്‍/ അര്‍ബന്‍ പ്ലാനിങ്ങില്‍ ബിരുദമാണ് യോഗ്യത. 

അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍, സിവില്‍/ ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ എന്‍ജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ഇതിനു പുറമെ 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. 

ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സിവില്‍ എന്‍ജിനീയറിങ് ബിരുദവും എട്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത വേണ്ടത്. 45 വയസാണ് ഉയര്‍ന്ന പ്രായപരിധി. 

മാനേജര്‍ (ആര്‍ക്കിടെക്ട്) വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ ആര്‍ക്കിടെക്ചറില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരായിരിക്കുണം. ഇതിനു പുറമെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആവശ്യമാണ്. 

ജനുവരി മൂന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷ സ്വീകരിക്കുന്നതിനും WWW.kochimetro.org സന്ദര്‍ശിക്കുക.

Thozil