കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ രണ്ട് കാറ്റഗറികളിലായി ക്ഷണിച്ച (399/2017, 400/2017) കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന് നവംബര്‍ 15 വരെ അപേക്ഷിക്കാം. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

രണ്ടിനും വെവ്വേറെ പരീക്ഷയും വെവ്വേറെ റാങ്ക് ലിസ്റ്റുമായിരിക്കും. ഓരോന്നിനും പ്രത്യേകം അപേക്ഷിക്കണം.

യോഗ്യത: ബി.എ./ബി.എസ്‌സി./ബി.കോം./തത്തുല്യം. പ്രായം: 18-36.

കാറ്റഗറി നമ്പര്‍ 399/2017: കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്/കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്/തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കെ.എം.സി.എസ്. ഇലക്ട്രിക്കല്‍ വിങ്/കേരള മിനറല്‍സ് & മെറ്റല്‍സ്/കെല്‍ട്രോണ്‍/കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍/മലബാര്‍ സിമന്റ്‌സ്/കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍/കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍/ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ്/കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍/കേരളത്തിലെ വികസന അതോറിറ്റികള്‍ എന്നിവയിലായിരിക്കും നിയമനം. ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ്  II/ക്ലാര്‍ക്ക് ഗ്രേഡ് I /ടൈം കീപ്പര്‍ ഗ്രേഡ് II/സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് എന്നാണ് ഈ തസ്തികയുടെ പേര്.

കാറ്റഗറി നമ്പര്‍ 400/2017: കെ.എസ്.ആര്‍.ടി.സി./കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ്/സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള/കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഫോര്‍ എസ്.സി. & എസ്.ടി./കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍/സിഡ്‌കോ/ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐ.എം.) കേരള (ഔഷധി)/ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള/കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍/ഫോം മാറ്റിങ്‌സ് (ഇന്ത്യ)/യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ്/ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് & ഫാര്‍മസ്യൂട്ടിക്കല്‍സ്/കേരള ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിങ് കമ്പനി/കേരള ഷിപ്പിങ് & ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍/കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ്/കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട്  ബോര്‍ഡ്/കേരള ടോഡി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്/മറ്റ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡുകള്‍ എന്നിവയിലായിരിക്കും നിയമനങ്ങള്‍. ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ് ഗ്രേഡ് II/എല്‍.ഡി.സി. എന്നാണ് ഈ തസ്തികയുടെ പേര്.

വിവരങ്ങള്‍ക്ക്: www.keralapsc.gov.in

Read More: കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്; തുടക്കശമ്പളം 25,000 രൂപ

Content Highlights: Kerala Public Service Commission, PSC, Company/Board/Corporation Assistant, Kerala PSC, PSC Exam, PSC Notification

Thozil