രാജ്യത്തെ വിവിധ സൈനിക മെഡിക്കല്‍ കോളേജുകളിലേക്ക് നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2018 ജൂലായ്/ഒക്ടോബറില്‍ ആരംഭിക്കുന്ന നാലുവര്‍ഷത്തെ ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായിരിക്കണം. 

പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൈന്യത്തിലെ മിലിട്ടറി നഴ്‌സിങ് സര്‍വീസ് വിഭാഗത്തില്‍ കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയില്‍ നിയമനം ലഭിക്കും. 

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ് ടു വിജയം. റഗുലര്‍ രീതിയില്‍ പഠിച്ച് ആദ്യ അവസരത്തില്‍ വിജയിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. 

എഴുത്ത് പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. 2018 ഫിബ്രുവരിയിലാകും പരീക്ഷ. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും. ജനറല്‍ ഇംഗ്ലീഷ്, ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജനറല്‍ ഇന്റലിജന്‍സ് എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://joinindianarmy.nic.in/index.htm

Thozil