ന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കീഴില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലേക്ക് ടെക്നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി)
യോഗ്യത: കെമിസ്ട്രി മുഖ്യവിഷയമായും മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ ഉപവിഷയമായും പഠിച്ച് ഫസ്റ്റ് ക്ലാസോടെ ബി.എസ്സി. 

സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്)
യോഗ്യത: ഫിസിക്സ് മുഖ്യവിഷയമായും മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവ ഉപവിഷയമായും പഠിച്ച് ഫസ്റ്റ് ക്ലാസോടെ ബി.എസ്സി. 

ടെക്നിക്കല്‍ അസിസ്റ്റന്റ് (സിവില്‍ എന്‍ജിനീയറിങ്)
യോഗ്യത: സിവില്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ

ടെക്നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍ എന്‍ജിനീയറിങ്)
യോഗ്യത: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ

ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്)
യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ

ടെക്നിക്കല്‍ അസിസ്റ്റന്റ് (മെക്കാനിക്കല്‍ എന്‍ജിനീയറിങ്)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ

ടെക്നിക്കല്‍ അസിസ്റ്റന്റ് (ഫോട്ടോഗ്രഫി)
യോഗ്യത: ഫോട്ടോഗ്രഫിയിലോ സിനിമാറ്റോഗ്രഫിയിലോ ഫസ്റ്റ് ക്ലാസോടെ ഡിപ്ലോമ

ലൈബ്രറി അസിസ്റ്റന്റ് 
യോഗ്യത: ഫസ്റ്റ് ക്ലാസ് ബിരുദം. ലൈബ്രറി സയന്‍സ്/ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം.  

പ്രായം: 2017 നവംബര്‍ 17-ന് 18-നും 35-നും ഇടയില്‍. 

ശമ്പളം: 44,900 രൂപ.  

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:  www.shar.gov.in. 

Content Highlights: INDIAN SPACE RESEARCH ORGANISATION, ISRO, SATISH DHAWAN SPACE CENTRE SHAR, RECRUITMENT

Thozil