ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. 70 ശതമാനം മാര്‍ക്കുണ്ടാവണം. അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മിഷനും നല്‍കും. 90 ഒഴിവുകളുണ്ട്. പ്രായം: പതിനാറര വയസ്സിനും പത്തൊമ്പതര വയസ്സിനും മധ്യേ. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 27. വെബ്സൈറ്റ്:  www.joinindianarmy.nic.in