യര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ജി.ടി.ഐ., ഐ.എ.എഫ്. (പി.), ഐ.എ.എഫ്. (എസ്.), മ്യുസിഷ്യന്‍ ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ യുവാക്കള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാസ്റ്റര്‍ വാറന്റ് ഓഫീസര്‍ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. അതത് ട്രേഡുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ഉന്നത പഠനത്തിന് അവസരം ലഭിക്കുന്നതാണ്. 

വിവിധ പരീക്ഷകളില്‍ യോഗ്യത നേടിയാല്‍ കമ്മിഷന്‍ഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷന്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയ്ക്കുശേഷമായിരിക്കും നിയമനം. മാര്‍ച്ച് 10, 11 ദിവസങ്ങളിലായിരിക്കും സെലക്ഷന്‍ ടെസ്റ്റ്. 

യോഗ്യത

 

ഗ്രൂപ്പ് എക്‌സ് (ടെക്നിക്കല്‍): 50 ശതമാനം മാര്‍ക്കോടെ കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്ല്യ യോഗ്യത. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും അംഗീകൃത സ്ഥാപനങ്ങള്‍/പോളിടെക്നിക്കുകളില്‍നിന്ന് 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ. 

ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍): 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.ഇ. /തത്തുല്ല്യ യോഗ്യത. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 

ഗ്രൂപ്പ് വൈ-മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡ്: 50 ശതമാനം മാര്‍ക്കോടെ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു/ തത്തുല്ല്യ യോഗ്യത. 

ശാരീരികയോഗ്യത: ഉയരം- 152.5 സെ.മീറ്റര്‍, നെഞ്ച് വികാസം-5 സെ.മീറ്റര്‍, ഉയരത്തിനൊത്ത തൂക്കം. പ്രായം: 1998 ജനുവരി 13-നും 2002 ജനുവരി 2-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). അപേക്ഷകര്‍ ശാരീരികമായും മാനസികമായും ഉന്നതനിലവാരം പുലര്‍ത്തുന്നവരായിരിക്കണം. മികച്ച കാഴ്ചശക്തി, കേള്‍വിശക്തി എന്നിവ നിര്‍ബന്ധമാണ്. 

അപേക്ഷാഫീസ്: 250 രൂപ. ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍. ഡിസംബര്‍ 15 മുതല്‍ ജനുവരി 12 വരെ അപേക്ഷിക്കാം

ശമ്പളം

 

ഗ്രൂപ്പ് എക്‌സ്: 33,100 രൂപ, അലവന്‍സുകള്‍

ഗ്രൂപ്പ് വൈ: 26,900 രൂപ, അലവന്‍സുകള്‍

ശ്രദ്ധിക്കുക

 

ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, ഇടതു തള്ളവിരലടയാളം, കൈയൊപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. കറുത്ത സ്ളെയിറ്റില്‍ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ വെളുത്ത ചോക്കുകൊണ്ട് വലിയ അക്ഷരങ്ങളില്‍ എഴുതി നെഞ്ചില്‍ ചേര്‍ത്തുപിടിച്ച നിലയിലുള്ളതായിരിക്കണം ഫോട്ടോ. ഗ്രൂപ്പ് എക്‌സ്് പരീക്ഷയെഴുതാന്‍ യോഗ്യതയുള്ളവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഗ്രൂപ്പ് വൈ പരീക്ഷയും എഴുതാന്‍ അവസരമുണ്ട്. ഇക്കാര്യം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വേളയില്‍ രേഖപ്പെടുത്തിയാല്‍ മതി. എന്നാല്‍ ഡിപ്ലോമക്കാര്‍ക്ക് ഗ്രൂപ്പ് എക്‌സ് പരീക്ഷ മാത്രമേ എഴുതാന്‍ സാധിക്കൂ. 

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://airmenselection.gov.in/OARS/oars/login.action

Thozil