നാവിക സേനയിൽ ഷെഫ്, സ്റ്റ്യുവാർഡ്, ഹൈജീനിസ്റ്റ് തസ്തികകളിലായുള്ള 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് അവസരം.
പ്രായം: 2000 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). യോഗ്യത: പത്താംക്ലാസ്.
ശമ്പളം: പരിശീലനകാലത്ത് പ്രതിമാസം 14,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കി സർവീസിൽ കയറുന്നവർക്ക് 21700-69100 രൂപ നിരക്കിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
ഓണ്‍ലൈനായി ജൂലായ് 26 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി - ഓഗസ്റ്റ് ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: 400 Sailor Vacancies in Indian Navy; Apply by 1 August