സോളാർ എനർജി കോർപ്പറേഷനിൽ യങ് പ്രൊഫഷണലുകൾ- തുടക്കശമ്പളം 70000 രൂപ


ഫോട്ടോ: എൻ.എം പ്രദീപ്

കേന്ദ്ര സർക്കാർ സംരഭമായ ന്യൂഡൽഹിയിലെ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് യുവ പ്രൊഫഷണലുകളെ തേടുന്നു. മേഖലകൾ: ഹൈഡ്രജൻ എനർജി, ഇ.വി.-ചാർജിങ് സ്റ്റേഷൻ, ബാറ്ററി എനർജി സ്റ്റോറേജ്, റൂഫ് ടോപ് സോളാർ, ബിസിനസ് ഡെവലപ്മെൻറ്, ഫിനാൻസ്, ലീഗൽ, ഇൻഫർമേഷൻ ടെക്നോളജി, പ്രോജക്ട് ഫൈനാൻസിങ്, റിന്യൂവബിൾ എനർജി, മർച്ചൻറ് ട്രേഡിങ്, ന്യൂ ടെക്നോളജീസ്.

മേഖലയ്ക്കനുസരിച്ച് നിശ്ചിതവിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ/കെമിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ്/ഓട്ടോമൊബൈൽ/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്/റിന്യൂവബിൾ എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എൻജിനിയറിങ് ബിരുദധാരികൾ, എം.സി.എ., ബി.ഇ./ബി.ടെക്./എം.ടെക്. + എം.ബി.എ./പി.ജി. ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (മാർക്കറ്റിങ്/ഇൻറർനാഷണൽ ബിസിനസ്/പവർ മാനേജ്മെൻറ് സ്പെഷ്യലൈസേഷൻ), സി.എ./സി.എം.എ./എം.ബി.എ. (ഫിനാൻസ് സ്പെഷ്യലൈസേഷൻ), ബിരുദവും മൂന്നുവർഷ എൽഎൽ.ബി./അഞ്ച് വർഷ ഇൻറഗ്രേറ്റഡ് എൽഎൽ.ബി. + അഭിഭാഷകനായി പ്രാക്ടീസിങ്ങിനുള്ള അർഹതയും. എം.ബി.എ. ഫിനാൻസ്/മാർക്കറ്റിങ്, തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ 60 ശതമാനം മാർക്ക് വേണം. പ്രായപരിധി: 30.തുടക്കത്തിൽ ഒരുവർഷത്തേക്കാകും നിയമനം. ഓരോവർഷംവീതം പുതുക്കാം. പരമാവധി മൂന്നുവർഷംവരെ. ആദ്യവർഷം 70,000 രൂപയും രണ്ടും മൂന്നും വർഷങ്ങളിൽ യഥാക്രമം 75,000 രൂപയും 80,000 രൂപയും പ്രതിമാസവേതനമായി ലഭിക്കും. അപേക്ഷ www.seci.co.in/page/careers/വഴി നവംബർ 25-ന് വൈകീട്ട് അഞ്ചുവരെ നൽകാം.

Content Highlights: young professionals at solar energy corporation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented