-
സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡില്‍ വര്‍ക്ക്മെന്‍ കാറ്റഗറിയില്‍ 67 ഒഴിവ്. സ്ഥിരനിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം.
സ്കില്‍ഡ് വര്‍ക്കര്‍ ട്രെയിനി - 52 ഒഴിവ്
(വെല്‍ഡര്‍ - 10, ഫിറ്റര്‍ - 8, ഇലക്ട്രീഷ്യന് - 5, മോള്‍ഡര്‍ - 8, ഡ്രോട്സ്മാന്‍ സിവില്‍ - 1, മെഷിനിസ്റ്റ്/ടര്‍ണര്‍ - 4, ഡ്രോട്സ്മാന്‍ മെക്കാനിക്കല്‍- 1, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ - 4, ഇലക്ട്രോണിക്സ് - 2, സിവില്‍ - 4, കൊമേഴ്സ് - 5)
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. കൊമേഴ്സ് വിഭാഗത്തിന് വി.എച്ച്.എസ്.ഇ. കൊമേഴ്സും അപ്രന്റിസ്ഷിപ്പും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ശമ്പളം: 10,000 രൂപ.
അണ്‍സ്കില്‍ഡ് വര്‍ക്കര്‍ - 15
യോഗ്യത: എട്ടാം ക്ലാസ്. ശമ്പളം: 9,000 രൂപ. പ്രായപരിധി: 36 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുമ്പോള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റും ഫോട്ടോയും ഒപ്പും സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. എഴുത്തുപരീക്ഷയുടെയും സ്കില്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 12.