Photo: Gettyimages
ന്യൂഡല്‍ഹി: പ്രത്യേക സാമ്പത്തികമേഖലയിലെ (SEZ) കമ്പനികള്‍ക്ക് പരമാവധി ഒരു വര്‍ഷം വരെ വര്‍ക്ക് ഫ്രം ഹോം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. 50 ശതമാനം ജീവനക്കാര്‍ക്ക് വരെ വര്‍ക്ക് ഫ്രം ഹോം നല്‍കാമെന്നും കേന്ദ്രവാണിജ്യമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നു.
ഇതിനായി 2006-ലെ പ്രത്യേക സാമ്പത്തിക മേഖല നിയമങ്ങളിൽ പുതിയതായി 43എ ചട്ടം വിജ്ഞാപനം ചെയ്തു. രാജ്യവ്യാപകമായി എല്ലാ പ്രത്യേക സാമ്പത്തിക മേഖലകളിലും (സെസ്) ഏകീകൃത വര്‍ക്ക് ഫ്രം ഹോം നയം വേണമെന്ന് കമ്പനികള്‍ ആവശ്യമുന്നയിച്ചതിനേ തുടര്‍ന്നാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ജീവനക്കാര്‍, ദീര്‍ഘ യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി മൊത്തം ജീവനക്കാരുടെ അമ്പത് ശതമാനം വരെയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കാം. ഏതെങ്കിലും വ്യക്തമായ കാരണം രേഖാമൂലം കാണിക്കുകയാണെങ്കില്‍ സെസുകളുടെ ഡവലപ്മെന്റ് കമ്മീഷണര്‍ക്ക് (ഡിസി) വിവേചനാധികാരം ഉപയോഗിച്ച് വര്‍ക്ക് ഫ്രം ഹോം പരിധി ഉയര്‍ത്താമെന്നും ചട്ടത്തില്‍ പറയുന്നു.
Content Highlights: Work From Home Rules Announced By Commerce Ministry
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..