പ്രതീകാത്മക ചിത്രം | Photo: gettyimages.in
വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ, അംഗീകൃത സർക്കാർ/സ്വകാര്യ വെറ്ററിനറി കോളേജുകളിലെ ബി.വി.എസ്സി. ആൻഡ് എ.എച്ച്. കോഴ്സിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റിലേക്കുള്ള അലോട്മെൻറിന്റെ ആദ്യറൗണ്ട് ഫലം https://vci.admissions.nic.in -ൽ പ്രസിദ്ധപ്പെടുത്തി. 716 പേർക്കാണ് അലോട്മെന്റ്.
ദേശീയതലത്തിൽ സർക്കാർ വെറ്ററിനറി കോളേജുകളിൽ നീറ്റ് റാങ്ക് 74,118 വരെ ഉള്ളവർക്ക് ഓപ്പൺ വിഭാഗത്തിൽ സീറ്റ് ലഭിച്ചു. സ്വകാര്യ കോളേജുകളിൽ അവസാന ഓപ്പൺ അലോട്മെന്റ് റാങ്ക് 93,727 ആണ്. കേരളത്തിൽ പൂക്കോട് വെറ്ററിനറി കോളേജിൽ 68,717 വരെയും തൃശ്ശൂർ (മണ്ണുത്തി) വെറ്ററിനറി കോളേജിൽ 59,367 വരെയും റാങ്കുള്ളവർക്ക് ഓപ്പൺവിഭാഗത്തിൽ സീറ്റ് കിട്ടി. (വിവിധ കാറ്റഗറികളിൽ സർക്കാർ/സ്വകാര്യ വെറ്ററിനറി കോളേജുകളിൽ ദേശീയതലത്തിലും കേരളത്തിൽ പൂക്കോട്, മണ്ണുത്തി വെറ്ററിനറി കോളേജുകളിലും ആദ്യറൗണ്ടിൽ അവസാനമായി അലോട്മെന്റ് ലഭിച്ചവരുടെ നീറ്റ് റാങ്കിന് പട്ടിക കാണുക).
പ്രവേശനം ഡിസംബർ ഒമ്പതിനകം
സീറ്റ് ലഭിച്ചവർ ഒമ്പതിനകം സ്ഥാപനത്തിൽ നേരിട്ടു ഹാജരായി പ്രവേശനം നേടണം. ഹാജരാക്കേണ്ട അസൽരേഖകൾ: • വി.സി.ഐ. കൗൺസലിങ് പോർട്ടലിൽനിന്ന് അപേക്ഷാർഥി ഡൗൺലോഡ് ചെയ്ത സീറ്റ് അലോട്മെൻറ് ലെറ്റർ • നീറ്റ് അഡ്മിറ്റ് കാർഡ് • എൻ.ടി.എ. നൽകിയ നീറ്റ് റിസൾട്ട്/റാങ്ക് കാർഡ് • നീറ്റ് യു.ജി. അപേക്ഷയിൽ നൽകിയ പ്രകാരമുള്ള തിരിച്ചറിയൽരേഖ-ആധാർകാർഡ്/വോട്ടർ ഐ.ഡി. കാർഡ്/റേഷൻകാർഡ്/പാസ്പോർട്ട്/പാൻ തുടങ്ങിയവ • ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റ് (സെക്കൻഡറി സ്കൂൾ പരീക്ഷ/തത്തുല്യ സർട്ടിഫിക്കറ്റ്) • പ്ലസ്ടു മാർക്ക് ഷീറ്റ് (യോഗ്യതാപരീക്ഷാ മാർക്ക് ഷീറ്റ്) • പ്ലസ്ടു സർട്ടിഫിക്കറ്റ് (യോഗ്യതാപരീക്ഷാ സർട്ടിഫിക്കറ്റ്, 2022-ൽ യോഗ്യതാപരീക്ഷ ജയിച്ചവർക്ക് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ആയാലും മതി) • ഏറ്റവുമൊടുവിൽ പഠിച്ച സ്കൂളിൽനിന്നോ കോളേജിൽനിന്നോ ഉള്ള സ്വഭാവസർട്ടിഫിക്കറ്റ് • ആറ്് പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും ഒരു പോസ്റ്റ് കാർഡ് സൈസ് കളർ ഫോട്ടോയും.

ബാധകമെങ്കിൽ ഹാജരാക്കേണ്ട മറ്റുരേഖകൾ
- അംഗീകാരമുള്ള ബന്ധപ്പെട്ട അധികാരി നൽകിയ ഒ.സി.ഐ./പി.ഐ.ഒ. കാർഡ് • വിദേശത്ത് പഠിച്ചവരെങ്കിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എ.ഐ.യു.) നൽകിയ ഇക്യുവലൻസി സർട്ടിഫിക്കറ്റ്.
- പട്ടികവിഭാഗം/ഒ.ബി.സി./ഭിന്നശേഷി/ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റ് ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുള്ള മാതൃകയിലും അധികാരിയിൽനിന്ന് നിർദേശിച്ചിട്ടുള്ള രീതിയിലും (സർട്ടിഫിക്കറ്റിലെ ഭാഷ ഉൾപ്പെടെ) ആയിരിക്കണം.
- അസൽ സർട്ടിഫിക്കറ്റുകൾ/രേഖകൾതന്നെ ഹാജരാക്കണം. എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശംവെക്കണം. പ്രവേശനപ്രക്രിയ മനസ്സിലാക്കാൻ സ്ഥാപനത്തിന്റെ നോഡൽ ഓഫീസർമാരുടെ പട്ടിക വെബ്സൈറ്റിൽ ഉണ്ട്.
- പ്രവേശനം നേടുന്നവർക്കുമാത്രമേ താത്പര്യമുള്ള പക്ഷം രണ്ടാംറൗണ്ടിലേക്ക് റീ-ചോയ്സ് ഫില്ലിങ് സൗകര്യം ലഭിക്കൂ. അതിലേക്കുള്ള താത്പര്യം റിപ്പോർട്ടിങ് സമയത്ത് നോഡൽ ഓഫീസർക്ക് നൽകണം.
- റിപ്പോർട്ടിങ്/റീ-ചോയ്സ് ഫില്ലിങ് എന്നിവ സംബന്ധിച്ച രേഖപ്പെടുത്തലുകൾ നോഡൽ ഓഫീസർ വി.സി.ഐ. കൗൺസലിങ് പോർട്ടലിൽ നടത്തിയിട്ടുണ്ടെന്ന് അപേക്ഷാർഥി ഉറപ്പാക്കണം. അതിനുള്ള രേഖ വാങ്ങി സൂക്ഷിക്കണം. പ്രവേശനത്തിന് സമയപരിധിക്കകം റിപ്പോർട്ട് ചെയ്യാത്തവർക്ക് അലോട്മെൻറ് നഷ്ടപ്പെടും. തുടർറൗണ്ടിൽ പങ്കെടുക്കാനുമാവില്ല.
Content Highlights: veterinary all india quota counselling 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..